മാതൃഭാഷാ സംഗമം: സി. രാധാകൃഷ്ണന്‍ മുഖ്യാതിഥി
Tuesday, August 18, 2015 5:48 AM IST
കുവൈത്ത്: കല കുവൈത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 25 വര്‍ഷക്കാലമായി നടന്നുവരുന്ന സൌജന്യ മാതൃഭാഷാ പഠനപദ്ധതിയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈത്ത് സംഘടിപ്പിക്കുന്ന ഭമാതൃഭാഷാ സംഗമം ഓഗസ്റ് 21നു (വെള്ളി) അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ നടക്കും.

ഉച്ചകഴിഞ്ഞു മൂന്നിനു ഭാഷാസംഗമം കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ആരംഭിക്കും. വൈകുന്നേരം അഞ്ചിനു നടക്കുന്ന സമ്മേളനത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ സി. രാധാകൃഷണന്‍ മുഖ്യപ്രഭാഷണം നടത്തും.

തുടര്‍ന്നു കഴിഞ്ഞ മൂന്നു മാസക്കാലമായി കുവൈത്തിലെ നൂറോളം കേന്ദ്രങ്ങളില്‍ നടന്ന മാതൃഭാഷാ ക്ളസുകളുമായി സഹകരിച്ച അധ്യാപകര്‍, സ്ഥലം അനുവദിച്ചവര്‍, കഴിഞ്ഞ 25 വര്‍ഷക്കാലമായി ഈ സംസ്കാരിക പരിപാടികളുമായി സഹകരിച്ചവര്‍ തുടങ്ങി വിവിധ വ്യക്തികളെ ആദരിക്കും. കൂടാതെ മാതൃഭാഷാപാടിയുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും നടക്കും.

വിവരങ്ങള്‍ക്ക്: 60955563, 99456731, 94013575.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍