തൊഴിയൂര്‍ ഉസ്താദിനുവേണ്ടിയുള്ള മയ്യിത്ത് നമസ്കാരം ഓഗസ്റ് 18ന്
Tuesday, August 18, 2015 5:48 AM IST
മനാമ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ സീനിയര്‍ അംഗവും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുന്‍ സംസ്ഥാന അധ്യക്ഷനുമായ എം.കെ.എ. കുഞ്ഞുമുഹമ്മദ് മുസ്ലിയാരുടെ (തൊഴിയൂര്‍ ഉസ്താദ്) നിര്യാണത്തില്‍ സമസ്ത കേരള സുന്നി ജമാഅത്ത് ബഹറിന്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്കെഎസ്എസ്എഫ് അനുശോചിച്ചു. ഉസ്താദിനുവേണ്ടിയുള്ള മയ്യിത്ത് നമസ്കാരം ഓഗസ്റ് 18നു (ചൊവ്വ) രാത്രി ഇശാ നമസ്കാരശേഷം മനാമ യമനി പള്ളിയില്‍ നടക്കുമെന്ന് സമസ്ത ഭാരവാഹികള്‍ അറിയിച്ചു.