റിയാദ് മണലൂര്‍ കെഎംസിസി രൂപീകരിച്ചു
Tuesday, August 18, 2015 2:13 AM IST
റിയാദ്: കെഎംസിസി തൃശൂര്‍ ജീല്ലാ കമ്മിറ്റിയുടെ കീഴില്‍ മണലൂര്‍ മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. ബത്ഹയിലെ കെഎംസിസി ആസ്ഥാനത്ത് നടന്ന പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ജില്ലാ പ്രസിഡണ്ട് ബഷീര്‍ ചേറ്റുവ ഉദ്ഘാടനം ചെയ്തു. ആസന്നമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയത്തിനായി പ്രവാസികള്‍ സജീവമായി രംഗത്തിറങ്ങണമെന്നും അതിനു വേണ്ട കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു.

നിയോജക മണ്ഡലം ഭാരവാഹികളായി സക്കരിയ്യ വാടാനപ്പള്ളി (പ്രസിഡണ്ട്), അബ്ദുല്‍ മജീദ് വാടാനപ്പള്ളി (വൈ. പ്രസി), അക്ബര്‍ വെണ്‍മനാട് (ജന. സെക്ര), ഷുഐബ് പാടൂര്‍ (സെക്രട്ടറി), ഹിജാസ് പെരിങ്ങാട് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. ജില്ലാ ഭാരവാഹികളായ കബിര്‍ വൈലത്തൂര്‍, ഹനീഫ പാടൂര്‍, ഷറഫുദ്ദീന്‍ കുന്നംകുളം തുടങ്ങിയവര്‍ പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. അക്ബര്‍ വെണ്‍മനാട് സ്വാഗതവും ഹിജാസ് പെരിങ്ങാട് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍