സിറ്റി ഫ്ളവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ഹായിലില്‍ ഓഗസ്റ് 19നു പ്രവര്‍ത്തനമാരംഭിക്കും
Monday, August 17, 2015 8:12 AM IST
റിയാദ്: സൌദി അറേബ്യയില്‍ 33 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള ഫ്ളീരിയ ഗ്രൂപ്പിന്റെ കീഴില്‍ രണ്ടാമത്തെ സിറ്റി ഫ്ളവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഗസ്റ് 19നു (ബുധന്‍) വൈകുന്നേരം നാലിനു ഹായിലില്‍ പ്രവര്‍ത്തനമാരംഭിക്കും.

ഒന്നാമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് റിയാദിലെ ബത്ഹയില്‍ മനില പ്ളാസയില്‍ ആരംഭിച്ച് ഒരു വര്‍ഷം തികയുന്നതിനു മുമ്പാണ് രണ്ടാമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് സൌദിയുടെ കാര്‍ഷിക നഗരമായ ഹായിലില്‍ ആരംഭിക്കുന്നതെന്ന് റിയാദ് പാലസ് ഹോട്ടലില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മാനേജ്മെന്റ് പ്രതിനിധികള്‍ അറിയിച്ചു.

റീട്ടെയില്‍ രംഗത്തെ സിറ്റി ഫ്ളവറിന്റെ പതിനഞ്ചാമത് സംരഭമാണ് ഇതെന്ന് ഫ്ളീരിയ ഗ്രൂപ്പ് ചെയര്‍മാന്‍ ഫഹദ് അബ്ദുള്‍ കരീം അല്‍ ഗുറൈമീല്‍ പറഞ്ഞു. തന്റെ ജന്മനാട് കൂടിയായ ഹായിലില്‍ ഫ്ളീരിയയുടെ രണ്ടാമത്തെ സംരഭമാണ് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നും ഹായില്‍ നഗരസഭയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പൌരപ്രമുഖരും ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വദേശികളേയും വിദേശികളേയും ഒരുപോലെ ആകര്‍ഷിക്കുന്ന വിധം നഗരമധ്യത്തില്‍ 26,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഫ്ളീരിയ ഹൈപ്പര്‍ മാര്‍ക്കറ്റ് സജ്ജീകരിച്ചിരിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ ടി.എം. അഹമ്മദ് കോയ പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് ആകര്‍ഷകമായ വിലക്കുറവും സമ്മാന പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഭക്ഷ്യവിഭവങ്ങള്‍ കൂടാതെ ഇലക്ട്രോണിക്സ്, വസ്ത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍, സൌന്ദര്യവര്‍ധക വസ്തുക്കള്‍, ഗ്രോസറി, പാദരക്ഷകള്‍, പെര്‍ഫ്യൂംസ്, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ദിവസം നൂറു റിയാലിന്റെ ഗാര്‍മെന്റ്സ്, ഗൃഹോപകരണങ്ങള്‍, പാദരക്ഷകള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ വാങ്ങുന്നവര്‍ക്ക് നൂറു റിയാലിന്റെ സൌജന്യ കൂപ്പണുകള്‍ ലഭിക്കും.

ഹായിലില്‍ ഇന്ത്യന്‍ പച്ചക്കറികളും മറ്റു ഭക്ഷ്യോത്പന്നങ്ങളും ഇത്ര വിലക്കുറവില്‍ ആദ്യമായാണ് ലഭ്യമാകുന്നതെന്ന് ഫ്ളീരിയ ഗ്രൂപ്പ് സിഇഒ ഫസല്‍ റഹ്മാന്‍ പറഞ്ഞു. ഉത്പാദകരില്‍ നിന്നും രാജ്യാന്തര വിപണികളില്‍ നിന്നും നേരിട്ട് സാധനങ്ങള്‍ വാങ്ങി ഇറക്കുമതി ചെയ്യുന്നതിനാല്‍ ഏറ്റവും വിലക്കുറവില്‍ തങ്ങള്‍ക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ സാധിക്കുന്നുണ്െടന്ന് ഗ്രൂപ്പ് ഡയറക്ടര്‍ ഇ.കെ റഹീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിറ്റി ഫ്ളവറിന്റെ ഉടമസ്ഥരായ ഫ്ളീരിയ ഗ്രൂപ്പിനു റീട്ടെയില്‍ ഹേള്‍സെയില്‍, നിര്‍മാണ, ഹോട്ടല്‍ മേഖലകളില്‍ മുപ്പത്തിയഞ്ചിലധികം സ്ഥാപനങ്ങളുണ്ട്. സിറ്റി ഫ്ളവറിന്റെ നാല് ഔട്ട്ലെറ്റുകള്‍ കൂടി അടുത്ത മാര്‍ച്ചോടെ ഉപഭോക്താക്കള്‍ക്കായി തുറന്നു കൊടുക്കുമെന്ന് മാനേജ്മെന്റ് വക്താക്കള്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍