കൊളോണില്‍ തിരുവോണമഹോല്‍സവം ഓഗസ്റ് 22ന്
Monday, August 17, 2015 8:12 AM IST
കൊളോണ്‍: കൊളോണ്‍ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ പ്രവാസി രണ്ടാം തലമുറയെയും ജര്‍മന്‍ സുഹൃത്തുക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് തിരുവോണമഹോല്‍സവം ആഘോഷിക്കുന്നു.

കൊളോണ്‍, വെസ്ലിംഗ് സെന്റ് ഗെര്‍മാനൂസ് ദേവാലയ ഓഡിറ്റോറിയത്തില്‍ (ബോണര്‍ സ്ട്രാസെ 1, 50389,) ഓഗസ്റ് 22നു (ശനി) വൈകുന്നേരം ആറിന് (പ്രവേശനം 5.30 മുതല്‍) പരിപാടികള്‍ ആരംഭിക്കും.

മാവേലിമന്നന് വരവേല്‍പ്പ്, തിരുവാതിരകളി, ശാസ്ത്രീയ നൃത്തങ്ങള്‍, നാടോടിനൃത്തങ്ങള്‍, സംഘനൃത്തങ്ങള്‍ എന്നിവയ്ക്കു പുറമേ പുലികളി, മേളപ്പെരുമ മുഴക്കാന്‍ ചെണ്ടമേളം തുടങ്ങിയ കേരളത്തിന്റെ തനതായ കലാരൂപങ്ങള്‍ അവതരിപ്പിക്കപ്പെടുന്നതോടൊപ്പം വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.

മൂന്നു പതിറ്റാണ്ടു പിന്നിട്ട സമാജത്തിന്റെ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ കൊളോണ്‍ പൊക്കാല്‍ (ട്രോഫി), ജര്‍മന്‍ പൊക്കാല്‍ എന്നീ ചീട്ടുകളി മത്സരങ്ങളിലെ വിജയികള്‍ക്കുള്ള ട്രോഫികളും, ജര്‍മന്‍ കര്‍ഷകശ്രീ അവാര്‍ഡും വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് ജോസ് പുതുശേരി അറിയിച്ചു.

ഈ സായാഹ്നത്തില്‍ സാധിക്കുന്ന ഏവരും കേരളീയ വേഷമണിഞ്ഞ് ആഘോഷത്തില്‍ പങ്കുചേരുവാന്‍ കേരള സമാജം സ്നേഹപൂര്‍വം സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ജോസ് പുതുശേരി (പ്രസിഡന്റ്) 02232 34444, ഡേവീസ് വടക്കുംചേരി (ജനറല്‍ സെക്രട്ടറി) 0221 5904183, ഷീബ കല്ലറയ്ക്കല്‍ (ട്രഷറര്‍) 0221 6808400, (കള്‍ച്ചറല്‍ സെക്രട്ടറി) 02232 962366, സെബാസ്റ്യന്‍ കോയിക്കര (വൈസ് പ്രസിഡന്റ്) 0211 413637, പോള്‍ ചിറയത്ത് (സ്പോര്‍ട്സ് സെക്രട്ടറി 02403 35108, ജോസ് നെടുങ്ങാട്ട് 02236 45048 (ജോ.സെക്രട്ടറി), ഹോട്ട്ലൈന്‍ 0176 56434579, 0173 2609098. വെബ്സൈറ്റ്: വു://ംംം.സലൃമഹമമൊമഷമാസീലഹി.റല

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍