ഒഐസിസി റിയാദ് സ്വാതന്ത്യ്രദിനാഘോഷം
Monday, August 17, 2015 8:10 AM IST
റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ 69-ാമത് സ്വാതന്ത്യ്രദിനാഘോഷം ബത്ഹയിലെ സഫാമക്കാ ഓഡിറ്റോറിയത്തില്‍ നടന്നു. സലിം കളക്കര അധ്യക്ഷത വഹിച്ച ചടങ്ങ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. പ്രമോദ് പൂപ്പാല സ്വാതന്ത്രദിന സന്ദേശം നല്‍കി. നജീം കൊച്ചുകലുങ്ക്, ഹമീദ് വാണിമേല്‍ എന്നിവര്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തി.

അഷ്റഫ് വടക്കേവിള, സത്താര്‍ കായംകുളം, ജമാല്‍ മൈനാഗപ്പള്ളി, ഉബൈദ് എടവണ്ണ, ജോസഫൈന്‍, ഒമര്‍ ഷരീഫ് എന്നിവര്‍ പ്രസംഗിച്ചു. കെ.കെ. നാദര്‍ഷ, തോമസ്, നവാസ് വെള്ളിമാടുകുന്ന്, വിനീഷ് ചാത്തല്ലൂര്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. മുഹമ്മദലി മണ്ണാര്‍ക്കാട് ആമുഖ പ്രസംഗവും ബെന്നി വാടാനപ്പള്ളി സ്വാഗതവും യഹ്യ കൊടുങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു. ലെന ലോറന്‍സ്, ലിയോണ ഷെറിന്‍ എന്നിവര്‍ ദേശഭക്തി ഗാനവും നൃത്തവും അവതരിപ്പിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍