ഐസിഎഫ് സ്വാതന്ത്യ്രദിന സംഗമം നടത്തി
Monday, August 17, 2015 8:06 AM IST
ജിദ്ദ: ഇന്ത്യയുടെ 69 -ാമത് സ്വാതന്ത്യ്രദിനാഘോഷങ്ങളുടെ ഭാഗമായി ജിദ്ദാ ഐസിഎഫ് കമ്മിറ്റി സ്വാതന്ത്യ്രദിന സംഗമം നടത്തി. ഷറഫിയ മര്‍ഹബയില്‍ നടന്ന സംഗമത്തില്‍ മുസ്തഫ സഅദി ക്ളാരി 'സ്വാതന്ത്യ്രദിനചിന്തകള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.

രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും കാത്തു സൂക്ഷിക്കുന്നതോടൊപ്പം ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കിടയിലും സ്നേഹവും സൌഹാര്‍ദ്ദവും സഹിഷ്ണുതയും നിലനിര്‍ത്തുന്നതിനാവശ്യമായ ചിന്തകളും പ്രവര്‍ത്തനങ്ങളുമാണ് ഓരോ ഇന്ത്യക്കാരനില്‍നിന്നും ഉണ്ടാവേണ്ടത്. തീവ്രവാദ ചിന്തകളും അഴിമതിയും സ്വജന പക്ഷപാതവും രാജ്യത്തുനിന്ന് തുടച്ചു നീക്കണം. രാജ്യത്തിന്റെ സല്‍പേരിനു കളങ്കം വരുത്തുന്ന ഇത്തരം പ്രവണതകള്‍ മുളയിലേ നുള്ളി രാഷ്ട്രനേതാക്കള്‍ സ്വപ്നം ഭാരതത്തിന്റെ പുലരിക്കായി നാം പ്രതിജ്ഞ പുതുക്കണമെന്നു അദ്ദേഹം ഉദ്ബോധിപ്പിച്ചു.

ഐസിഎഫ് സെന്‍ട്രല്‍ പ്രസിഡന്റ് അബ്ദുള്‍ മജീദ് സഖാഫി അധ്യക്ഷത വഹിച്ചു. രാജ്യത്തിന്റെ നന്മക്കും സമാധാനത്തിനും വേണ്ടി പ്രത്യേക പ്രാര്‍ഥന നടത്തി. നൌഫല്‍ വടകര, അബ്ദുള്‍ ജലീല്‍ സഅദി, സലാം മുസ്ലിയാര്‍ എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍