മോഹന്‍ലാല്‍ രഞ്ജിത്ത് ചിത്രം 'ലോഹം' വിയന്നയില്‍ റിലീസിന്
Monday, August 17, 2015 8:06 AM IST
വിയന്ന: മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന 'ലോഹം' മലയാള ചിത്രം വിയന്നയില്‍ പ്രദര്‍ശനത്തിനെത്തുന്നു. ഓഗസ്റ് 28, 29, 30 തീയതികളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ഹദി യെല്ലോ മെറ്റല്‍ എന്ന ടാഗ് ലൈനിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ആന്‍ഡ്രിയ ജെറമിയയാണ് ലോഹത്തില്‍ മോഹന്‍ലാലിന്റെ നായിക. പ്രശസ്ത ഛായാഗ്രാഹകന്‍ എസ്. കുമാറിന്റെ മകന്‍ കുഞ്ഞുണ്ണി എസ്. കുമാറാണ് ലോഹത്തിനുവേണ്ടി കാമറ ചലിപ്പിക്കുന്നത്. ആശിര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. പ്രതികാരവും പ്രണയവും പ്രമേയമാകുന്ന ചിത്രം ഓണം റിലീസായാണ് പുറത്തിറങ്ങുന്നത്.

റോയി മണ്ണാറപ്രായില്‍, ഔസേപ്പച്ചന്‍ പെഴുംകാട്ടില്‍, തോമസ് നാല്‍പ്പാടന്‍ ടീമാണ് ലോഹം വിയന്നയില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.

വിവരങ്ങള്‍ക്ക്: റോയി മണ്ണാറപ്രായില്‍ 0676 955 6547, ഔസേപ്പച്ചന്‍ പെഴുംകാട്ടില്‍ 0699 1908 1299, തോമസ് നാല്‍പ്പാടന്‍ 0699 1952 5146.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍