'തിരുവോണപുലരി 2015' ഓഗസ്റ് 28ന്
Monday, August 17, 2015 8:05 AM IST
അഹമ്മദി: സെന്റ് തോമസ് ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനം (സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് അഹമ്മദി കുവൈറ്റ്) പത്താമത് ഓണാഘോഷം 'തിരുവോണപുലരി 2015' ഓഗസ്റ് 28നു (വെള്ളി) അയൌവമഹശളമ അഹ ടമവലഹ ടുീൃ ഇഹൌയ രാവിലെ 8.30 മുതല്‍ വൈകുന്നേരം 4.30 വരെ നടക്കും.

കേരളപാരമ്പര്യവും കലാരൂപങ്ങളും കൊണ്ടുനിറഞ്ഞതും കലാ, കായിക, സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കൊണ്ടു സമ്പന്നമായ പത്താമത് ഓണാഘോഷം അഹമ്മദി സെന്റ് തോമസ് യുവജന പ്രസ്ഥാനം കേരളിയ തനതു ശൈലിയില്‍ സംഘാടനം ചെയ്തിരിക്കുന്നു.

ഓണാഘോഷം 2015ല്‍ നിന്നും കിട്ടുന്ന ധനം നിര്‍ധനരായ ആളുകളെ സഹായിക്കാന്‍, സെന്റ് തോമസ് ഓര്‍ത്തഡോക്സ് അഹമ്മദി ചര്‍ച്ച് ഉപയോഗപ്പെടുത്തുന്നു.