ഒഐസിസി കുവൈത്ത് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സ്വാതന്ത്യ്രദിന ക്വിസ് മല്‍സരം സംഘടിപ്പിച്ചു
Monday, August 17, 2015 8:04 AM IST
കുവൈത്ത്: ഒഐസിസി കുവൈത്ത് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഇന്ത്യന്‍ സ്വാതന്ത്യ്രദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യ സ്വാതന്ത്യ്രത്തിനു മുമ്പും പിമ്പും എന്ന വിഷയത്തെ ആസ്പദമാക്കി ഒഐസിസിയുടെ വിവിധ ജില്ലാകമ്മിറ്റികളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച ക്വിസ് മല്‍സരത്തില്‍ ഒന്നാം സ്ഥാനം ഒഐസിസി ഇടുക്കി ജില്ലയും കോഴിക്കോട് ജില്ലയും പങ്കിട്ടു. രണ്ടാം സ്ഥാനം തൃശൂര്‍ ജില്ലാ കമ്മിറ്റിക്കും മൂന്നാം സ്ഥാനം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്കുമാണ്. ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ച് മാത്യു അരീപറമ്പിലും ബൈജു പോളും കോഴിക്കോട് ജില്ലാ കമ്മിറ്റിക്കുവേണ്ടി നിഖില്‍ പാവൂര്‍, രാമകൃഷ്ണന്‍ മംഗലശേരിയും പങ്കെടുത്തു. രണ്ടാം സ്ഥാനക്കാരായ ത്യശൂര്‍ ജില്ലയെ പ്രതിനിധീകരിച്ച് ജലിന്‍ തൃപ്പയാര്‍,ജോമോന്‍ ലൂയീസ് എന്നിവരും മുന്നാം സ്ഥാനം പങ്കിട്ടു. പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച് ജില്ലാ പ്രസിഡന്റ് തോമസ് കുരുവിള, ജനറല്‍ സെക്രട്ടറി ഏബ്രഹാം വര്‍ഗീസ് എന്നിവരും പങ്കെടുത്തു.

കുവൈത്ത് ഒഐസിസിയുടെ പതിനാലു ജില്ലാ കമ്മിറ്റികളും വനിതാ, യുവജന സംഘടനകളും വെവേറെ ടീമുകളായി പരസ്പരം മല്‍സരിച്ച ക്വിസ് മല്‍സരം ഒഐസിസി ഇതുവരെ സംഘടിപ്പിച്ച പരിപാടികളില്‍ നിന്ന് ഏറെ വ്യത്യസ്തത പുലര്‍ത്തി. ഇന്ത്യന്‍ സ്വാതന്ത്യ്ര സമരത്തെ കുറിച്ചും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ കുറിച്ചും ദേശിയതയും രാഷ്ട്രീയവും സമകാലിക സംഭവവികാസങ്ങളും കോര്‍ത്തിണക്കിയ ചോദ്യോത്തര പദ്ധതി ഒഐസിസി വെല്‍ഫയര്‍ ചെയര്‍മാന്‍ ഹരീഷ് തൃപ്പൂണിത്തുറയാണ് നിയന്ത്രിച്ചത്. ചോദ്യോത്തര പരിപാടിയുടെ ഉദ്ഘാടനം ഒഐസിസി ദേശീയ പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങര നിര്‍വഹിച്ചു. ദേശീയ കമ്മിറ്റി ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോസഫ് മരാമണ്‍, ദേശീയ ട്രഷറര്‍ രാജീവ് നടുവിലേമുറി, സെക്രട്ടറി അനുരൂപന്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കോശി അലക്ണ്ടാര്‍, വൈസ് പ്രസിഡന്റുമാരായ വിധുകുമാര്‍, ഷാജി, ജോയിന്റ് സെക്രട്ടറി അനില്‍ കുമാര്‍, യൂത്ത് വിംഗ് ജനറല്‍ സെക്രട്ടറി ചന്ദ്രമോഹന്‍ എന്നിവര്‍ നേതൃത്ത്വം കൊടുത്ത പരിപാടിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി പ്രവീണ്‍ ആറ്റുകാല്‍ സ്വാഗതവും വൈസ് പ്രസിഡന്റ് എം.എ. സലിം നന്ദിയും പറഞ്ഞു.

ക്വിസ് മല്‍സര വിജയികള്‍ക്കുള്ള സമ്മാനം ഒഐസിസി കുവൈത്തിന്റെ ഓണം ഈദ് സംഗമത്തില്‍ മുന്‍ കേന്ദ്രമന്ത്രിയും ആലപ്പുഴ എംപിയുമായി കെ.സി. വേണു ഗോപാല്‍ സമ്മാനിക്കുമെന്ന് ദേശീയ പ്രസിഡന്റ് അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍