ബോധവത്കരണ സെമിനാര്‍ നടത്തി
Monday, August 17, 2015 8:03 AM IST
കുവൈത്ത്: ജനതാ കള്‍ച്ചറല്‍ സെന്റര്‍ (ജിസിസി) കുവൈറ്റ് തൊഴില്‍ നിയമങ്ങളെക്കുറിച്ചുള്ള ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു.

അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ നടത്തിയ പരിപാടി അഡ്വ. ജോണ്‍ തോമസ് ഉദ്ഘാടനം ചെയ്തു. ജെസിസി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സഫീര്‍ പി. ഹാരിസ് അധ്യക്ഷത വഹിച്ചു പ്രശസ്ത നിയമഞ്ജന്‍ അഡ്വ. രാജേഷ് സാഗര്‍ നിയമവശങ്ങളെക്കുറിച്ച് ക്ളാസെടുത്ത് സംശയനിവാരണം നടത്തി. ജനറല്‍ സെക്രട്ടറി അബ്ദുള്‍ വഹാബ് സ്വാഗതവും അബാസിയ യൂണിറ്റ് പ്രസിഡന്റ് ജഗന്‍ കൊച്ചുകുഞ്ഞ് നന്ദിയും പറഞ്ഞു. ഡൊമനിക് പയ്യപ്പിള്ളി, ഖലീല്‍ കായംകുളം, പ്രശാന്ത്, രുദ്രന്‍, വിജേഷ്, നിഥിന്‍, രതീഷ് എന്നിവര്‍ പരിപാടിക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍