ഫോക്കസ് കുവൈത്ത് യാത്രയയപ്പു നല്‍കി
Monday, August 17, 2015 8:02 AM IST
കുവൈത്ത്: സ്ഥിരതാമസത്തിനു നാട്ടില്‍ പോകുന്ന ഫോക്കസ് കുവൈത്ത് യുണിറ്റ് ഒന്ന് സജീവാംഗവും അല്‍ അഹലി സ്വിച്ച് ഗിയര്‍ കമ്പനിയിലെ ഡ്രാഫ്റ്റ്സ്മാനും പത്തനംതിട്ട, റാന്നി സ്വദേശിയുമായ ബിബി മാത്യുവിനു ഫോക്കസ് യുണിറ്റ് യാത്രയയപ്പു നല്‍കി.

ഫോക്കസ് പ്രസിഡന്റ് ബാബുക്കുട്ടി കെ.മാത്യു ഫലകം നല്‍കി. കണ്‍വീനര്‍ റെജികുമാര്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ നിതിന്‍ കുമാര്‍, മുഹമ്മദ് ഇഖ്ബാല്‍ അജോ ജോണ്‍, മുകേഷ് കാരയില്‍, സജി ജോസഫ്, സിജോ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ബിബി മാത്യു മറുപടി പ്രസംഗം നടത്തി. ഷിബു സാമുവല്‍ സ്വഗതവും സജി ജോയി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍