കേരള ഹിന്ദു സൊസൈറ്റി മെല്‍ബണിന്റെ ഓണാഘോഷം ഓഗസ്റ് 22 ന്
Monday, August 17, 2015 8:00 AM IST
മെല്‍ബണ്‍: ദൃശ്യ മാധ്യമങ്ങളിലക്ക് ഒതുങ്ങി കൂടുന്ന ഇന്നത്തെ ഉത്സവ ആഘോഷങ്ങള്‍ക്ക് മാറ്റം കുറിക്കുക എന്ന ലക്ഷ്യവുമായി കെഎച്ച്എസ്എം പുത്തന്‍ തലമുറക്ക് കേരളത്തിന്റെ പരമ്പരാകത കലാ ദൃശ്യങ്ങളുടെ അവതരണവുമായി ഒരു ഓണാഘോഷം ഓഗസ്റ് 22നു (ശനി) ഗ്ളെന്‍ ഈര ടൌണ്‍
ഹാള്‍ 416428, കോള്‍ഫീല്‍ഡില്‍ നടത്തുന്നു.

രാവിലെ 9.30ന് ആരംഭിച്ചു വൈകുന്നേരം നാലിനു സമാപിക്കുന്ന ആഘോഷ കലാപരിപാടികളില്‍ വിവിധ പ്രായത്തിലുള്ള കലാകാരന്മാരും കലാകാരികളും അണിനിരക്കുന്നു.

പൊതുസദസില്‍ ഗ്ളെന്‍ ഈര സിറ്റി മേയര്‍ ജിം മാഗി മുഖ്യാതിഥിയും ഹ്യൂം സിറ്റി കൌണ്‍സിലര്‍ ചന്ദ്ര മുനുസിംഗ്ഹെ, വിശ്വ ഹിന്ദു പരിഷത്ത് ഓസ്ട്രേലിയ പ്രസിഡന്റ് ഗീത ദേവി, മെല്‍ബണ്‍ രൂപത വികാരി ജനറാള്‍ ഫാ. ഫ്രാസിസ് കോലഞ്ചേരി, ഓസ്ട്രലിയന്‍ ഇസ്ലാമിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഹാഷിം മൊഹമ്മദ്, താര രാജ്കുമാര്‍ എന്നിവര്‍ ആശംസ നേര്‍ന്നു സംസരിക്കും.തുടര്‍ന്നു നടക്കുന്ന മത സൌഹാര്‍ദ മെഗാ തിരുവാതിരയും ഓണസദ്യയും പരിപാടികള്‍ക്ക് കൊഴുപ്പു കൂട്ടും.

ഉച്ചകഴിഞ്ഞു നടക്കുന്ന കലാപരിപാടികളില്‍ കേരളത്തിന്റെ പരമ്പരാഗത കലാ ദൃശ്യങ്ങളുടെ ഓണക്കാഴ്ചയും ശ്യാമ ശശിധരന്‍ അവതരിപ്പിക്കുന്ന ഇന്ത്യന്‍ ശാസ്ത്രീയ നൃത്തവും മുഖ്യാകര്‍ഷണം ആയിരിക്കും.

വിവരങ്ങള്‍ക്ക്: 0403595702, 0406868611

റിപ്പോര്‍ട്ട്: വിജയകുമാര്‍