മിസിസൌഗാ സ്വദേശി രാജീവ് കുമാര്‍ ഹൃദയാഘാതത്തെതുടര്‍ന്നു ദുബായില്‍ നിര്യാതനായി
Monday, August 17, 2015 7:59 AM IST
മിസിസൌഗ: കണ്ണൂര്‍ കരിവാച്ചിറ സ്വദേശിയും കാനഡയിലെ മിസിസൌഗായില്‍ സ്ഥിരതാമസക്കാരനുമായ രാജീവ് കുമാര്‍ (48) ദുബായില്‍ നിര്യാതനായി. ജോലി സംബന്ധമായി ദുബായില്‍ എത്തിയ രാജീവിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

അന്ത്യകര്‍മങ്ങള്‍ക്കും ശുശ്രൂഷകള്‍ക്കുമായി ബ്രാംപ്ടണ്‍ മെഡൊവല്‍ സെന്ററില്‍ സൌകര്യം ഒരുക്കിയിട്ടുണ്ട്. സംസ്കാരം തിങ്കള്‍ ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കും.

ഭാര്യ ഒഫീലിയ. മകള്‍: സ്നേഹ.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള