രക്ഷിതാക്കളോടൊപ്പം ഫ്രണ്ട്സ് ക്രിയേഷന്‍സ് മുഖാമുഖം
Monday, August 17, 2015 6:02 AM IST
റിയാദ്: ഫ്രണ്ട്സ് ക്രിയേഷന്‍സ് പാരന്റിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. പ്രവാസലോകത്തെ കുട്ടികളുടെയും രക്ഷിതാക്കളുടെയും മാനസികമായ പ്രശ്നങ്ങളെക്കുറിച്ച് ഒരു തുറന്ന ചര്‍ച്ചക്കും സംവാദത്തിനുമാണ് വേദിയൊരുങ്ങുന്നത്. മുന്‍കൂട്ടി പേരു രജിസ്റര്‍ ചെയ്യുന്ന രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും മാത്രമായി ഓഗസ്റ് 22നു (ശനിയാഴ്ച) വൈകുന്നേരം റിയാദിലെ റമാദ് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 0509460972, 0561004373 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

മനഃശാസ്ത്രരംഗത്തും എന്‍എല്‍പി രംഗത്തും പ്രവര്‍ത്തിക്കുന്ന പ്രമുഖ കൌണ്‍സിലറും ട്രെയിനറുമായ ഡോ. പോള്‍ തോമസ് സദസ്സിന്റെ സംശയങ്ങള്‍ക്കു മറുപടി നല്‍കും. പരിപാടിയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കായി വിജ്ഞാന മത്സരങ്ങളും സംഘടിപ്പിക്കുമെന്നു സംഘാടകര്‍ അറിയിച്ചു. റിയാദിലെ ബിസിനസ്സ് സമൂഹത്തിന്റെയും മറ്റു സാമൂഹ്യസംഘടനകളുടെയും സഹകരണത്തോടെ നടക്കുന്ന പരിപാടിയില്‍ സാംസ്കാരിക സമ്മേളനവും നടക്കും.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍