'ഗുരുദര്‍ശനം' പ്രകാശനം ആലുവ അദ്വൈതാശ്രമത്തില്‍
Monday, August 17, 2015 6:01 AM IST
ഹൂസ്റന്‍ : ശ്രീനാരായണ ഗുരുദേവന്റെ വിശ്വമാനവികതയുടെയും സാഹോദര്യത്തിന്റെയും സ്നേഹ സന്ദേശം ലോകജനതയ്ക്ക് അടുത്തു മനസിലാക്കാനും അതു പിന്‍തലമുറയ്ക്ക് പകര്‍ന്നു കൊടുക്കാനും ലക്ഷ്യമാക്കി അമേരിക്കയിലെ ശ്രീനാരായണ സമൂഹത്തിന്റെ കൂട്ടായ്മയായ എലറലൃമശീിേ ീള ടൃലല ചമൃമ്യമിമ ഏൌൃൌ ഛൃഴമിശ്വമശീിേ ീള ചീൃവേ അാലൃശരമ (എടചഛചഅ) യുടെ നേതൃത്വത്തില്‍ ന്യൂസ് ലെറ്റര്‍ പ്രസിദ്ധീകരിക്കുന്നു.

'ഗുരുദര്‍ശനം' എന്ന ഈ പ്രസിദ്ധീകരണത്തിന്റെ ഔപചാരികമായ പ്രകാശനം ഈ മാസം 17നു ഗുരുദേവ പാദസ്പര്‍ശംകൊണ്ടു പുണ്യഭൂമിയായ ആലുവയിലെ അദ്വൈതാശ്രമത്തില്‍ വച്ചു ശിവഗിരി മഛധിപതി ബ്രഹ്മശ്രീ പ്രകാശാനന്ദ സ്വാമികള്‍ നിര്‍വഹിക്കുന്നു. ചടങ്ങിനു ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികള്‍, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, മറ്റു സാംസ്കാരികനായകര്‍ തുടങ്ങിയവരുടെ സാന്നിധ്യം ഉണ്ടായിരിക്കുന്നതയിരിക്കും.

ജാതിമതഭേദമന്യേ ഗുരുദേവ തത്വ ചിന്തകളെയും ദര്‍ശനങ്ങളെയുംപറ്റി സംവദിക്കാനും പഠിക്കാനും ഉപകരിക്കുന്ന ഈ പ്രസിദ്ധീകരണം ലോകമെമ്പാടുമുള്ള ഗുരുദേവ ഭക്തര്‍ക്ക് സഹായകം ആകുമെന്നു എടചഛചഅ യുടെ മുഖ്യ രക്ഷാധികാരി ഡോ. എം. അനിരുദ്ധന്‍, പ്രസിഡന്റ് അനിയന്‍ തയ്യില്‍, സെക്രട്ടറി ദീപക് കൈതക്കാപുഴ, എഡിറ്റര്‍/ പിആര്‍ഒ അനൂപ് രവീന്ദ്രനാഥ് എന്നിവര്‍ ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു.

ഡിജിറ്റല്‍ രൂപത്തിലും, പ്രിന്റ് രൂപത്തിലും ഇറങ്ങുന്ന ഗുരുദര്‍ശനം സബ്സ്ക്രൈബ് ചെയ്യാനും, സാഹിത്യ സൃഷികളും ലേഖനങ്ങളും മറ്റും പ്രസിദ്ധീകരിക്കാനും താത്പര്യമുള്ളവര്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി ിലംഹെലലൃേേ@ളിീിമ.ീൃഴ എന്ന അഡ്രസ്സില്‍ ബന്ധപ്പെടെണ്ടതാണ്.

വടക്കേ അമേരിക്കയിലെ എല്ലാ ശ്രീനാരായനീയരെയും ഒരു കുടക്കീഴില്‍ അണി നിരത്തിക്കൊണ്ട് 2016 ഇല്‍ എടചഛചഅ യുടെ ആഭിമുഖ്യത്തില്‍ വിവിധ കലാ സംസ്കാരീക പരിപാടികളോടെ ടെക്സാസില്‍ സംഘടിപ്പിക്കുന്ന ദേശീയ കണ്‍വന്‍ഷന്റെ സുഗമ പ്രവര്‍ത്തനത്തിനായി ദേശീയ കമ്മിറ്റിയുടെ രൂപവത്കരണവും ഇതോടനുബന്ധിച്ചു നടന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം