കുവൈത്ത് ഒഐസിസി സ്വാതന്ത്യ്രദിനമാഘോഷിച്ചു
Saturday, August 15, 2015 6:51 AM IST
കുവൈത്ത്: ഇന്ത്യയുടെ അറുപത്തിയൊന്‍പതാമത് സ്വാതന്ത്യ്രദിനം കുവൈത്ത് ഒഐസിസി സമുചിതമായി ആഘോഷിച്ചു. ദേശീയ ജില്ലാ നേതാക്കന്മാരുടെ സാന്നിധ്യത്തില്‍ കുവൈത്തിലെ ഒഐസിസി ഓഫീസ് അങ്കണത്തില്‍ വൈസ് പ്രസിഡന്റ് എബി വരിക്കാട് പതാക ഉയര്‍ത്തി ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു.

ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് കേളോത്ത്, ദേശീയ ജനറല്‍ സെക്രട്ടറിമാരായ ബി.എസ്.പിള്ള, വര്‍ഗീസ് ജോസഫ് മരാമണ്‍, ബിനു ചേമ്പാലയം, ബക്കന്‍ ജോസഫ്, ദേശീയ സെക്രട്ടറിമാരായ സുരേഷ് മാത്തൂര്‍, റോയ് മാത്യു കൈതവന, ദേശീയ ട്രഷറര്‍ രാജീവ് നടുവിലേമുറി, വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഹരീഷ് തൃപ്പൂണിത്തുറ, ജില്ലാ പ്രസിഡന്റുമാരായ കൃഷ്ണന്‍ കടലുണ്ടി, തോമസ് കുരുവിള, സെക്രട്ടറി സിനു ജോണ്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍