തിരുവനന്തപുരം അസോസിയേഷന്‍ മംഗഫ് യൂണീറ്റ് രുപീകരിച്ചു
Saturday, August 15, 2015 6:51 AM IST
കുവൈത്ത്: തിരുവനന്തപുരം നിവാസികളായ കുവൈത്ത് പ്രവാസികളുടെ കൂട്ടായ്മ തിരുവനന്തപുരം നോണ്‍ റസിഡന്റ്സ് അസോസിയേഷന്‍ ഓഫ് കുവൈത്ത് (ട്രാക്ക്) മംഗഫ് ഏരിയ കേന്ദ്രമാക്കി യൂണിറ്റ് രുപീകരിച്ചു.

യൂണിറ്റിന്റെ ഉദ്ഘാടനം പ്രീതി രാജ് നിര്‍വഹിച്ചു. യൂണിറ്റ് കണ്‍വീനര്‍ പ്രതീഷ് ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മംഗഫ് ഏരിയായിലെ ആദ്യ മെംബര്‍ഷിപ്പ് വിതരണം ട്രാക്ക് ഓഡിറ്റര്‍ സുഭാഷ് ഗോമസ് മംഗഫ് യൂണിറ്റ് കണ്‍വീനര്‍ പ്രതീഷ് ബാലചന്ദ്രനു നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍ ട്രാക്ക് പ്രസിഡന്റ് വിധുകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ട്രാക്ക് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം സുകുമാര്‍ കുമാര്‍, പ്രദീപ് കുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ കൃഷ്ണകുമാര്‍ സ്വാഗതവും ട്രാക്ക് ജോ. സെക്രട്ടറി ചന്ദ്രമോഹന്‍ നന്ദിയും പറഞ്ഞു.

ട്രാക്ക് മംഗഫ് യൂണിറ്റിന്റെ കണ്‍വീനറായി പ്രതീഷ് ബാലചന്ദ്രനെയും ജോയിന്റ് കണ്‍വീനറായി പ്രീതി രാജിനെയും യോഗം തെരെഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍