കുവൈത്ത് വയനാട് അസോസിയേഷന്‍ ഭാരവാഹികള്‍ ഇന്ത്യന്‍ സ്ഥാനപതി സന്ദര്‍ശിച്ചു
Saturday, August 15, 2015 6:48 AM IST
കുവൈത്ത്: കുവൈത്ത് വയനാട് അസോസിയേഷന്‍ ഭാരവാഹികള്‍ ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിനെ സന്ദര്‍ശിച്ചു. ഭൂപ്രകൃതി കൊണ്ട് വളരെ സമ്പന്നമായ വയനാടിനെകുറിച്ചും കാര്‍ഷിക ജില്ലയായ വയനാട്ടില്‍ നിന്നും വിവിധ കാര്‍ഷിക ഉത്പന്നങ്ങളുടെ വിലത്തകര്‍ച്ചയെ തുടര്‍ന്ന് ഗള്‍ഫിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന സാധാരണക്കാരായ ആളുകളെകുറിച്ചും ചര്‍ച്ചയായി.

ഇന്ത്യക്കു പുറത്ത് വയനാട്ടുകാര്‍ക്കുവേണ്ടി രൂപം കൊണ്ട ആദ്യ സംഘടന എന്ന നിലയില്‍ വയനാട് അസോസിയേഷന്‍ ഭാരവാഹികളെ ഇന്ത്യന്‍ സ്ഥാനപതി അഭിനന്ദിച്ചു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, കലാ, സാംസ്കാരിക രംഗങ്ങള്‍ എന്നിവയില്‍ വിജയം കൈവരിക്കാന്‍കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനു പരിസര ശുചീകരണത്തിന് പ്രാധാന്യം നല്‍കുവാന്‍ ഏവരേയും ആഹ്വാനം ചെയ്തു. ശുചീകരണം വ്യക്തികളില്‍നിന്നും കുടുംബത്തിലേക്കും തുടര്‍ന്നു സമൂഹത്തിലേക്കും വ്യാപിപ്പിക്കണമെന്ന് സുനില്‍ ജെയിന്‍ കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍