കോര്‍ക്കില്‍ സ്വര്‍ഗാരോപണ തിരുനാളും സ്വാതന്ത്യ്രദിനാഘോഷവും നടത്തി
Saturday, August 15, 2015 6:03 AM IST
കോര്‍ക്ക് (അയര്‍ലന്‍ഡ്): സീറോ മലബാര്‍ സഭ പരിശുദ്ധ കന്യകാ മറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാളും ഭാരതത്തിന്റെ 69-ാമത് സ്വാതന്ത്യ്രദിനവും ആഘോഷിച്ചു.

ണശഹീിസെന്റ് ജോസഫ് പള്ളിയില്‍ സ്വര്‍ഗാരോപണ തിരുനാളിനോടനുബന്ധിച്ചു നടന്ന വിശുദ്ധ കുര്‍ബാനക്ക് പള്ളി വികാരി എൃ. ഇീൃാമര ആൃലമവേശിമര മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്നു പള്ളിയങ്കണത്തില്‍ സ്വാതന്ത്യ്രദിനത്തിന്റെ ഭാഗമായി കോര്‍ക്ക് മേയര്‍ ഇവൃശ ഛ ഘലമ്യൃ ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തി. എൃ. ഇീൃാമര അയര്‍ലന്‍ഡിന്റെ ദേശീയ പതാകയും ഉയര്‍ത്തി. ഇരുവരും സ്വാതന്ത്യ്രദിന സന്ദേശങ്ങള്‍ പങ്കുവച്ചു. തുടര്‍ന്നു കോര്‍ക്കിലെ മതബോധന വിദ്യാര്‍ഥികള്‍ ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങള്‍ ആലപിച്ചു.

ഇന്ത്യന്‍ പട്ടാളത്തില്‍ സേവനം അനുഷ്ടിച്ച സണ്ണി ജോസഫനെ മേയര്‍ പൂച്ചെണ്ടു നല്‍കി ആദരിച്ചു. ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് മധുരം വിതരണം ചെയ്തു. നൂറോളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു. കൈക്കാരന്‍ ജിനോ ജോസഫ് ഏവര്‍ക്കും നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സിറിയക് ജോസ്