ജോസ് മാത്യു കോ-ഓര്‍ഡിനേറ്റര്‍
Saturday, August 15, 2015 3:53 AM IST
തിരുവനന്തപുരം: പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ കോ-ഓര്‍ഡിനേറ്ററായി ജോസ് മാത്യു പനച്ചിക്കലിനെ വീണ്ടും തെരഞ്ഞെടുത്തു. തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ശാന്തിഗിരി ആശ്രമത്തിന്റെ ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് അഡ്വൈസര്‍(പബ്ളിക് റിലേഷന്‍സ്) കൂടിയാണു ജോസ് മാത്യു. വിയന്നയില്‍ സ്ഥിരതാമസക്കാരനായ ജോസ് പനച്ചിക്കല്‍ പ്രവാസി റൂട്സ് ഡയറക്ടറും പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്ട്രിയയുടെ മുന്‍ അധ്യക്ഷനുമാണ്. എറണാകുളം കൂത്താട്ടുകുളം, പൂവ്വക്കുളം, പനച്ചിക്കല്‍ ജോണ്‍ മാത്യുവിന്റെയും തങ്കമ്മയുടെയും മകനാണ്. ഭാര്യ: ജിഷാ പനച്ചിക്കല്‍. മക്കള്‍: മനു, ആന്റോ.