സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം ഓഗസ്റ് 30ന്
Saturday, August 15, 2015 1:18 AM IST
ലണ്ടന്‍: സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ പത്താമത് വാര്‍ഷികവും ഓണാഘോഷം ഓഗസ്റ് 30നു (ഞായര്‍) നടക്കും. പോണ്‍തിലീവ് വില്ലേജ് ഹാളില്‍ ഉച്ചകഴിഞ്ഞ് രണ്ടിന് അത്തപ്പൂ മത്സരത്തോടെ ആഘോഷങ്ങള്‍ക്കു തുടക്കമാകും. തുടര്‍ന്നു വാശിയേറിയ വടം വലി മത്സരവും വിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരിക്കും.

വൈകുന്നേരം ആറിന് ചെണ്ടമേളങ്ങളുടെയും താലപ്പൊലിയുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടുകൂടി മാവേലി മന്നനെ ആനയിക്കുന്നതും തുടര്‍ന്ന് ഗ്രേസ് മെലഡീസ് മ്യൂസിക്ക് ബാന്‍ഡും സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷനും സംയുക്തമായി അവതരിപ്പിക്കുന്ന 'നിറസന്ധ്യ' ഉണ്ടായിരിക്കും. നിറസന്ധ്യയില്‍ അസോസിയേഷന്റെ യുവനിരകളും മുതിര്‍ന്നവരും അവതരിപ്പിക്കുന്ന തിരുവാതിരകളി, വള്ളംകളി, വൈവിധ്യമാര്‍ന്ന നൃത്തനൃത്യങ്ങള്‍, ഓണപ്പാട്ടുകള്‍, കോമഡി സ്കിറ്റ്, കപ്പിള്‍ ഡാന്‍സ്, ഗ്രേസ് മെലഡീസ് മ്യൂസിക്ക് ബാന്‍ഡിന്റെ ഗാനമേളയും മിമിക്സ് പരേഡും പരിപാടികള്‍ക്കു കൊഴുപ്പേകും.

സ്വാന്‍സിയിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ സുഹൃത്തുക്കളെയും പരിപാടിയിലേക്ക് സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: സ്റീഫന്‍ ഉലഹന്നാന്‍ (പ്രസിഡന്റ്) 07864161361, സിറിയക് പി. ജോര്‍ജ് (സെക്രട്ടറി) 07773454387.

വേദിയുടെ വിലാസം: ജഛചഠഘകകണ ഢകഘഘഅഏഋ ഒഅഘഘ, ഇഅഞങഋഘ ഞഛഅഉ ജഛചഠഘകകണ, ടണഅചടഋഋ ടഅ4 9ഋത.

റിപ്പോര്‍ട്ട്: സിറിയക് ജോര്‍ജ്