ഡിഎംഎയുടെ സ്വാതന്ത്യ്ര ദിനാഘോഷം ഓഗസ്റ് 15ന്
Friday, August 14, 2015 6:08 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി മലയാളി അസോസിയേഷന്‍ (ഡിഎംഎ) സ്വാതന്ത്യ്രദിനം ആഘോഷിക്കുന്നു. ആര്‍കെ പുരത്തുള്ള ഡിഎംഎയുടെ ആസ്ഥാന മന്ദിരത്തില്‍ ഓഗസ്റ് 15ന് (ശനി) ആണ് ആഘോഷപരിപാടികള്‍.

രാവിലെ 10ന് പതാക ഉയര്‍ത്തല്‍ തുടര്‍ന്നു ദേശീയ ഗാനം ആലപനം. ഡിഎംഎ പ്രസിഡന്റ് എ.ടി. സൈനുദീന്‍ അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സി. ചന്ദ്രന്‍, വൈസ് പ്രസിഡന്റുമാരായ ജി. ശിവശങ്കരന്‍, സി. കേശവന്‍കുട്ടി, അഡിഷണല്‍ ജനറല്‍ സെക്രട്ടറി എന്‍.സി. ഷാജി, ട്രഷറര്‍ പി. രവീന്ദ്രന്‍, ജോ. ട്രഷറര്‍ എ. മുരളീധരന്‍, ഇന്റേണല്‍ ഓഡിറ്റര്‍ സി.ബി. മോഹനന്‍, ജോ. ഇന്റേണല്‍ ഓഡിറ്റര്‍ വി.എം. മേനോന്‍ തുടങ്ങിയവര്‍ സ്വാതന്ത്യ്ര ദിനാശംസകള്‍ നേരും. തുടര്‍ന്നു മ്യൂസിക് ഡാന്‍സ് ക്ളാസുകളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറും.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി