ഡാളസ് കിംഗ്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബിന്റെ വടംവലി മത്സരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Friday, August 14, 2015 6:07 AM IST
ഡാളസ്: ഡാളസ് കിംഗ്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബിന്റെ വടംവലി മത്സരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഓഗസ്റ് 16നു (ഞായര്‍) വൈകുന്നേരം നാലിന് ക്രൈസ്റ് ദി കിംഗ് ക്നാനായ ദേവാലയത്തിന്റെ പാര്‍ക്കിംഗ് ലോട്ടില്‍ ഡാളസ് കിംഗ്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബിന്റെ ഉദ്ഘാടനവും ഒന്നാമത് അന്തര്‍ദേശീയ വടം വലി മത്സരവും നടക്കും.

ഡാളസ്, ഒക്ലഹോമ, ഹൂസ്റണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നായി നിരവധി ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഡാളസ് കിംഗ്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബിന്റെ ഉദ്ഘാടനം ഫാ. മാത്യു മേലേടം നിര്‍വഹിക്കും. ഫാര്‍മേഴ്സ് ബ്രാഞ്ച് സിറ്റി കൌണ്‍സില്‍ മൈക്ക് മെംഗാര്‍ഡനര്‍ വിശിഷ്ടാതിഥിയായിരിക്കും. ഡാളസ് സെന്റ് തോമസ് യാക്കോബായ പള്ളി വികാരി ഫാ. എബി ഏബ്രഹാം ചടങ്ങില്‍ സന്നിഹിതനാകും.

വിജയികള്‍ക്ക് ഒന്നാം സമ്മാനമായി നെക്സ്റ് ലെവല്‍ ടാക്സ് നല്‍കുന്ന 1500 ഡോളര്‍ കാഷ് അവാര്‍ഡും ചാക്കോ ആന്‍ഡ് ചാച്ചി കൊല്ലംപറമ്പില്‍ മെമ്മോറിയല്‍ ട്രോഫിയും രണ്ടാം സമ്മാനമായി ടിമ്മി ആന്‍ഡ് ആഷ്ലി തോട്ടപുറം നല്‍കുന്ന 750 ഡോളര്‍ കാഷ് അവാര്‍ഡും എലൈറ്റ് ഗ്രാനൈറ്റ് ട്രോഫിയും മൂന്നാം സമ്മാനമായി ചെട്ടിനാട് ഇന്ത്യന്‍ റസ്ററന്റ് നല്‍കുന്ന 500 ഡോളര്‍ കാഷ് അവാര്‍ഡും കെ.എം. ലൂക്കോസ് കളത്തില്‍ മെമ്മോറിയല്‍ ട്രോഫിയും നല്‍കും. മത്സരത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ക്ളബ് പ്രസിഡന്റ് ജിനു കുടിലില്‍ അറിയിച്ചു.

മത്സരത്തിലേക്കു നോര്‍ത്ത് അമേരിക്കയിലെ എല്ലാ മലയാളികളെയും ഡാളസ് കിംഗ്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ് സെക്രട്ടറി ടിജോ ചെങ്ങംങ്കരി സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍