നോര്‍ത്ത് ടെക്സസില്‍ സ്വാതന്ത്യ്രദിനാഘോഷവും ആനന്ദ് ബസാറും ഒക്ടോബര്‍ 15ന്
Friday, August 14, 2015 6:03 AM IST
ഗ്രാന്‍ഡ്പ്രെയറി: ഇന്ത്യ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സസിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ് 15നു (ശനി) വൈകുന്നേരം ആറു മുതല്‍ ഇന്ത്യന്‍ സ്വാതന്ത്യ്രദിനാഘോഷവും ആനന്ദ് ബസാറും നടക്കും.

പരേഡില്‍ ഗ്രാന്‍ഡ് മാര്‍ഷലായി മുന്‍ ടെന്നീസ് താരം വിജയ് അമൃതരാജ് ഉണ്ടായിരിക്കും. ജെഫ്രി ഇക്ബാലും സംഘവും നയിക്കുന്ന ലൈവ് എന്റര്‍ടെയ്ന്‍മെന്റ് ആഘോഷങ്ങള്‍ക്കു മാറ്റുകൂട്ടും.

ആനന്ദ് ബസാറില്‍ വിവിധ സാമൂഹ്യസംഘടനകളുടെയും സ്ഥാപനങ്ങളുടെയും ബൂത്തുകള്‍, വെടിമരുന്ന് പ്രയോഗം, കുട്ടികള്‍ക്കുവേണ്ടി വിനോദം എന്നിവ ഉണ്ടാകും. നോര്‍ത്ത് ടെക്സസിലെ ഡാളസ് ഫോര്‍ട്ട് വര്‍ത്ത് നഗരസമൂഹത്തിലെ ഇന്ത്യന്‍ വംശജരെ സ്വാതന്ത്യ്രദിനാഘോഷങ്ങളിലേക്കും ആനന്ദ് ബസാറിലേ#ംക്കും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

വിലാസം: ലോണ്‍സ്റാര്‍ പാര്‍ക്ക്, 1000 ലോണ്‍സ്റാര്‍ പാര്‍ക്ക്വേ, ഗ്രാന്റ് പ്രെയറി, ടെക്സസ് 75050.

വിവരങ്ങള്‍ക്ക്: ംംം.ിലംശമി.ീൃഴ

റിപ്പോര്‍ട്ട്: ഏബ്രഹാം തോമസ്