ജനോവ സ്റാലിയന്‍ ടീം ജേതാക്കള്‍
Friday, August 14, 2015 6:01 AM IST
റോം: ഓണാഘോഷത്തോടനുബന്ധിച്ച് സവോണ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച ഓള്‍ ഇറ്റലി വടംവലി മത്സരത്തില്‍ ജനോവ സ്റാലിയന്‍സ് ടീം ജേതാക്കളായി. ദുബായി ആരോമ ഗ്രൂപ്പ് ആണു ടീമിന്റെ സ്പോണ്‍സര്‍മാര്‍.

മികച്ച വിജയം നേടിയ ടീം അംഗങ്ങളെ ജനോവ സ്റാലിയന്‍സ് ക്ളബ് പ്രസിഡന്റ് ബെന്നി കാക്കനാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അനുമോദിച്ച് ഉപഹാരങ്ങള്‍ സമ്മാനിച്ചു.