സദ്ഗമയ ബാലവിഹാര്‍ സമ്മര്‍ ക്യാമ്പും ഓണാഘോഷവും
Friday, August 14, 2015 5:57 AM IST
ഡബ്ളിന്‍: അയര്‍ലന്‍ഡിലെ ഹിന്ദു കൂട്ടായ്മയായ സദ്ഗമയ സദ്സംഘത്തിന്റെ ഓണാഘോഷവും ബാലവിഹാര്‍ സമ്മര്‍ ക്യാമ്പും ആഘോഷിക്കുന്നു. കുട്ടികള്‍ക്കായുള്ള ബാലവിഹാര്‍ ത്രിദിന ക്യാമ്പ് 17, 18, 19 തീയതികളില്‍ കാബ്രാ പാര്‍ക്ക് സൈഡ് കമ്യൂണിറ്റി ആന്‍ഡ് സ്പോര്‍ട്സ് കോംപ്ളക്സില്‍ വേദപഠനം, മെഡിറ്റേഷന്‍, യോഗ, ക്രിയേറ്റീവ് വര്‍ക്ഷോപ്പ്, ടാലന്റ് ഷോ, സ്റഡി ടൂര്‍ തുടങ്ങിയ വിവിധ പരിപാടികളോടെ മൂന്നു ദിവസങ്ങിളായി നടക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ സംഘാടകരുമായി ബന്ധപ്പെടുക.

സത്ഗമയുടെ ഓണാഘോഷം ഓഗസ്റ് 30നു (ഞായര്‍) ഡബ്ളിന്‍ റാട്ടോത്ത് റോഡിലുള്ള അയര്‍ലന്‍ഡ് ഡഫ് വില്ലേജില്‍ കേരളത്തനിമയില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിക്കും. അത്തപൂക്കളം, തിരുവാതിര, മോഹിനിയാട്ടം, ഭരതനാട്യം, മാവേലിയെ ആനയിക്കല്‍, ഓണസദ്യ, കുട്ടികളുടെ വിവിധ കലാപരിപാടികള്‍, സമ്മാനദാനം എന്നിവയുമുണ്ടായിരിക്കും.

കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ ഓഗസ്റ് 20നു മുമ്പായി പേരുകള്‍ രജിസ്റര്‍ ചെയ്യുക.

വിവരങ്ങള്‍ക്ക്: 0872634637,0871496162,0872365378,0870535430, വു://ംംം.മെറഴമാമ്യമമെമിേെഴ.രീാ/