ന്യൂയോര്‍ക്കിലെ ഇന്ത്യ ഡേ പരേഡില്‍ ഒഐസിസി കേരള ചാപ്റ്റര്‍ പങ്കെടുക്കും
Friday, August 14, 2015 5:56 AM IST
ന്യൂയോര്‍ക്ക്: ഇന്ത്യക്കു പുറത്തുള്ള ഏറ്റവും വലിയ സ്വാതന്ത്യ്രദിന പരേഡ് എന്നറിയപ്പെടുന്ന ന്യൂയോര്‍ക്കിലെ ഇന്ത്യ ഡേ പരേഡിന്റെ വിജയത്തിനായി ഐഎന്‍ഒസി ദേശീയ കമ്മിറ്റിയോടൊപ്പം കേരള ചാപ്റ്റര്‍ (ഒഐസിസി) നേതാക്കള്‍ പ്രവര്‍ത്തിക്കുമെന്ന് ചെയര്‍മാന്‍ തോമസ് ടി. ഉമ്മന്‍, ജയചന്ദ്രന്‍ രാമകൃഷ്ണന്‍ (പ്രസിഡന്റ്), യു.എ. നസീര്‍ (ജനറല്‍ സെക്രട്ടറി), ജോസ് തെക്കേടം (ട്രഷറര്‍), ലീലാ മാരേട്ട് (വനിതാ ഫോറം ചെയര്‍പേഴ്സണ്‍) എന്നിവര്‍ അറിയിച്ചു.

മലയാളി സമൂഹം തങ്ങളുടെ ശക്തിയും സാന്നിധ്യവും അറിയിക്കാന്‍ ഐഎന്‍ഒസി കേരള ചാപ്റ്റര്‍ (ഒഐസിസി) നേതൃത്വത്തോടൊപ്പം അണിനിരക്കുവാന്‍ മന്‍ഹാട്ടനിലേക്കു കടന്നുവരണമെന്നു നേതാക്കള്‍ അഭ്യര്‍ഥിച്ചു.

ഓഗസ്റ് 16നു (ഞായര്‍) ഇന്ത്യ ഡേ പരേഡ് നടക്കുന്നത്. ഐഎന്‍ഒസിയുടെ മനോഹരമായ ഫ്ളോട്ട് ഈ വര്‍ഷത്തെ പ്രത്യേകതയായിരിക്കുമെന്നു ഐഎന്‍ഒസി ദേശീയ സമിതി നേതാക്കളായ ജോര്‍ജ് ഏബ്രഹാം (ചെയര്‍മാന്‍), സാക് തോമസ് (വൈസ് ചെയര്‍മാന്‍), ഹര്‍ബജന്‍ സിംഗ് (ജനറല്‍ സെക്രട്ടറി), ജോസ് ചാരുംമൂട് (ട്രഷറര്‍) എന്നിവര്‍ ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു.