വൈറ്റ് പ്ളെയിന്‍സ് സെന്റ് മേരീസ് പള്ളിയില്‍ പെരുന്നാളും എട്ടുനോമ്പാചരണവും
Friday, August 14, 2015 5:24 AM IST
ന്യൂയോര്‍ക്ക്: വൈറ്റ്്പ്ളെയിന്‍സ് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ പള്ളിയില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ദൈവമാതാവിന്റെ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും കണ്‍വന്‍ഷനും 2015 ഓഗസ്റ് 29-നു (ശനിയാഴ്ച) മുതല്‍ സെപ്റ്റംബര്‍ അഞ്ചാം തീയതി ശനിയാഴ്ചവരെ ഭക്ത്യാദരപുരസരം നടത്തപ്പെടുന്നതാണ്.

ഓഗസ്റ് 29നു ശനിയാഴ്ച രാവിലെ ഒമ്പതിനു പ്രഭാത പ്രാര്‍ഥന, 9.45-നു വിശുദ്ധ കുര്‍ബാന, വൈകുകുേരം ആറിനു സന്ധ്യാപ്രാര്‍ഥന, ഏഴിനു ഫാ. നൈനാന്‍ കെ. ജോര്‍ജിന്റെ ധ്യാനപ്രസംഗം.

ഓഗസ്റ് 30-നു (ഞായറാഴ്ച) രാവിലെ ഒമ്പതിനു പ്രഭാത പ്രാര്‍ഥന, 5.30-നു വിശുദ്ധ കുര്‍ബാന, വൈകുന്നേരം ആറിനു സന്ധ്യാപ്രാര്‍ഥന, ഏഴിനു ഫാ. വര്‍ഗീസ് വര്‍ഗീസ് നടത്തുന്ന ധ്യാനപ്രസംഗം.

ഓഗസ്റ് 31-നു (തിങ്കളാഴ്ച) രാവിലെ ആറിനു പ്രഭാതപ്രാര്‍ഥന, 9.45 -നു വിശുദ്ധകുര്‍ബാന, വൈകുന്നേരം ആറിനു സന്ധ്യാപ്രാര്‍ഥന, ഏഴിനു ഷിബു വി. മത്തായി നടത്തുന്ന ധ്യാനപ്രസംഗം.

സെപ്റ്റംബര്‍ ഒന്നിനു (ചൊവ്വാഴ്ച) രാവിലെ അഞ്ചിനു പ്രഭാതപ്രാര്‍ഥന, 5.30-നു വിശുദ്ധകുര്‍ബാന, വൈകുന്നേരം ആറിനു സന്ധ്യാപ്രാര്‍ഥന, ഏഴിനു ഫാ. ഏബ്രഹാം ജോര്‍ജിന്റെ ധ്യാനപ്രസംഗം.

സെപ്റ്റംബര്‍ രണ്ടിനു (ബുധനാഴ്ച) പുലര്‍ച്ചെ അഞ്ചിനു പ്രഭാത പ്രാര്‍ത്ഥന 5.30 -നു വിശുദ്ധകുര്‍ബാന, വൈകുന്നേരം ആറിനു സന്ധ്യാപ്രാര്‍ഥന, ഏഴിനു ഫാ. സഖറിയാ നൈനാന്റെ ധ്യാനപ്രസംഗം.

സെപ്റ്റംബര്‍ മൂന്നിനു (വ്യാഴാഴ്ച) പുലര്‍ച്ചെ അഞ്ചിനു പ്രഭാതപ്രാര്‍ഥന, 5.30 -നു വിശുദ്ധ കുര്‍ബാന, വൈകുന്നേരം ആറിനു സന്ധ്യാപ്രാര്‍ഥന, ഏഴിനു ഫാ. ടെന്നി തോമസിന്റെ ധ്യാനപ്രസംഗം.

സെപ്റ്റംബര്‍ നാലിനു (വെള്ളിയാഴ്ച) പുലര്‍ച്ചെ അഞ്ചിനു പ്രഭാത പ്രാര്‍ത്ഥന, 5.30നു വിശുദ്ധ കുര്‍ബാന, വൈകുന്നേരം മൂന്നിനു ഫാ. നൈനാന്‍ ഉമ്മന്‍ നയിക്കുന്ന റിട്രീറ്റ്, ആറിനു സന്ധ്യാപ്രാര്‍ഥന, ഏഴിനു ഫാ. എല്‍ദോ ഏലിയാസ് നടത്തുന്ന ധ്യാനപ്രസംഗം.

സെപ്റ്റംബര്‍ അഞ്ചിനു ശനിയാഴ്ച രാവിലെ ഒമ്പതിനു പ്രഭാതപ്രാര്‍ഥന, 9.45-നു നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്തസഖറിയാ മാര്‍ നിക്കൊളോവോസിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, ഉച്ചയ്ക്കു പന്ത്രണ്ടിനു പ്രദക്ഷിണം, ഒരുമണിക്ക് ആശീര്‍വാദം 1.30-നു നേര്‍ച്ചവിളമ്പും സ്നേഹവിരുന്നും ഇപ്രകാരമാണു പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.

എട്ടുനോമ്പാചരണത്തിലും ധ്യാനയോഗങ്ങളിലും ദൈവമാതാവിന്റെ ജനനപ്പെരുന്നാളിലും സംബന്ധിക്കുവാനും മാതാവിന്റെ മധ്യസ്ഥതയില്‍ അഭയം പ്രാപിക്കുവാനും അനുഗ്രഹം പ്രാപിക്കുവാനും എല്ലാ വിശ്വാസികളെയും ക്രിസ്തുയേശുവിന്റെ ധന്യനാമത്തില്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്നു വികാരി ഫാ. പൌലൂസ് റ്റി. പീറ്റര്‍ അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: വികാരി ഫാ. പൌലൂസ് റ്റി. പീറ്റര്‍ (516) 456 6494 സെക്രട്ടറി ഷൈന ജോണ്‍(845) 741 2829 ട്രഷറര്‍ വത്സ ജോയ് (516) 4567258.

റിപ്പോര്‍ട്ട്: വര്‍ഗീസ് പ്ളാമൂട്ടില്‍