ത്രൈമാസ കാമ്പയിന്‍: തസ്കിയത്ത് സംഗമം ഫൈഹയില്‍ ഓഗസ്റ് 14ന്
Thursday, August 13, 2015 6:26 AM IST
കുവൈത്ത്: ഇസ്ലാം, ഖുര്‍ആന്‍, പ്രവാചകന്‍ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ചുവരുന്ന ത്രൈമാസ കാമ്പയിന്റെ ഭാഗമായി ഫൈഹ യൂണിറ്റ് ഒരുക്കുന്ന തസ്കിയത്ത് സംഗമം ഓഗസ്റ് 14നു (വെള്ളി) വൈകുന്നേരം 6.30ന് ഫൈഹ ജംഇയ്യക്ക് സമീപത്തെ പള്ളിയില്‍ നടക്കും.

സംഗമത്തില്‍ അബ്ദുള്‍ അസീസ് സലഫി, സയിദ് അബ്ദുറഹ്മാന്‍ തങ്ങള്‍, പി.വി. അബ്ദുള്‍ വഹാബ് എന്നിവര്‍ ക്ളാസുകളെടുക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍