കൈരളി ബ്രിസ്ബെയ്നിന്റെ സ്വാതന്ത്യ്രദിനാഘോഷവും യൂത്ത് ഫോറവും ഓഗസ്റ് 15ന്
Thursday, August 13, 2015 6:25 AM IST
ബ്രിസ്ബെയ്ന്‍: കൈരളി ബ്രിസ്ബെയ്നിന്റെ സ്വാതന്ത്യ്രദിനാഘോഷവും യൂത്ത് ഫോറവും ഓഗസ്റ് 15നു (ശനി) നടക്കും. രാവിലെ 10 മുതല്‍ 12 വരെ ആംഗ്ളിക്കന്‍ ചര്‍ച്ച് ഹാളില്‍ (115 ഇീൃിംമഹഹ ട. ണീീഹഹീിഴമയയമ) യുവജനങ്ങള്‍ക്കായി ഒരു യൂത്ത് ഫോറവും സംഘടിപ്പിക്കുന്നു. 14നും 25നും മധ്യേ പ്രായമുള്ള യുവജനങ്ങള്‍ക്കുവേണ്ടി സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് എല്ലാ യുവജനങ്ങളേയും സംഘാടകര്‍ സ്വാഗതം ചെയ്തു.

ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ കൈരളി ബ്രിസ്ബെയ്നും ഗോപിയോയും ചേര്‍ന്ന് റോമ സ്ട്രീറ്റിലുള്ള പാര്‍ക്ക് ലാന്‍ഡില്‍ സ്വാതന്ത്യ്രദിന പരേഡും സംഘടിപ്പിക്കും. പരേഡില്‍ പങ്കെടുക്കുന്നവര്‍ ഗേറ്റ് നമ്പര്‍ ആറില്‍ എത്തേണ്ടതാണ്. പരേഡിനോടനുബന്ധിച്ചു കൈരളി ബ്രിസ്ബെയ്ന്‍ അംഗങ്ങള്‍ക്കുവേണ്ടി ഫാന്‍സി ഡ്രസ് മത്സരവും സംഘടിപ്പിക്കുന്നു.

വിവരങ്ങള്‍ക്ക്: പൌലോസ് 0470527464.

റിപ്പോര്‍ട്ട്; ടോം ജോസഫ്