'എന്റെ ഇന്ത്യ മതേതര ഇന്ത്യ' സെമിനാര്‍ ഓഗസ്റ് 14ന്
Thursday, August 13, 2015 6:22 AM IST
കുവൈത്ത്: ഇന്ത്യന്‍ സ്വാതന്ത്യ്രദിനത്തോടനുബന്ധിച്ച് കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു.

ഓഗസ്റ് 14നു (വെള്ളി) വൈകുന്നേരം അബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാറില്‍ 'എന്റെ ഇന്ത്യ മതേതര ഇന്ത്യ' എന്ന വിഷയത്തില്‍ ഒ.പി. ഷറഫുദ്ദീന്‍ പ്രബന്ധം അവതരിപ്പിക്കും. ഇന്ത്യന്‍ എംബസി പ്രതിനിധി സെമിനാര്‍ ഉദ്ഘാടനം ചെയ്യും.

കുവൈത്തിലെ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ- മാധ്യമ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വര്‍ഗീസ് പുതുക്കുളങ്ങര, മുഹമ്മദ് റിയാസ് അയനം, തോമസ് മാത്യു കടവില്‍, കെ.വി. മുജീബുള്ള, സജി എം. ജോര്‍ജ്, അസീസ് തിക്കൊടി ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കും. അബ്ദുള്‍ ഫത്താഹ് തൈയില്‍ മോഡറേറ്റര്‍ ആയിരിക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍