കുവൈത്ത് ഒഐസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ക്വിസ് മല്‍സരം സംഘടിപ്പിക്കുന്നു
Thursday, August 13, 2015 6:22 AM IST
കുവൈത്ത്: ഇന്ത്യന്‍ സ്വാതന്ത്യ്രദിനാഘോഷപരിപാടികളുടെ ഭാഗമായി കുവൈത്ത് ഒഐസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഇന്ത്യ സ്വാതന്ത്യ്രത്തിനു മുമ്പും പിമ്പും എന്ന വിഷയത്തെ ആസ്പദമാക്കി ക്വിസ് മല്‍സരം സംഘടിപ്പിക്കുന്നു.

കുവൈത്തിലെ ഒഐസിസിയുടെ 14 ജില്ലാ കമ്മിറ്റികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ക്വിസ് മല്‍സരം ഓഗസ്റ് 15നു (ശനി) വൈകുന്നേരം 6.30ന് അബാസിയ എബനൈസര്‍ ഹാളില്‍ നടക്കുന്ന ക്വിസ് മത്സരത്തിലേക്കു താങ്കളുടെ മഹനീയ സാന്നിധ്യം സാദരം ക്ഷണിച്ചു.

പരിപാടിയുടെ വാര്‍ത്ത താങ്കളുടെ പത്രത്തിലും ചാനലിലും പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കണമെന്നു വീനിതമായി അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍