കേരള കള്‍ച്ചറല്‍ ഫോറം ഓഫ് ന്യൂജേഴ്സി വാര്‍ഷികവും ഓണാഘോഷവും സെപ്റ്റംബര്‍ ആറിന്
Thursday, August 13, 2015 6:21 AM IST
ന്യൂജേഴ്സി: കേരള കള്‍ച്ചറല്‍ ഫോറം ഓഫ് ന്യൂജേഴ്സിയുടെ 26-ാമത് വാര്‍ഷികവും ഓണാഘോഷവും സെപ്റ്റംബര്‍ ആറിനു (ഞായര്‍) ബര്‍ഗന്‍ ഫീല്‍ഡ് സെന്റ് ജോണ്‍സ് ആര്‍സി ചര്‍ച്ച് കോണ്‍ലോണ്‍ ഓഡിറ്റോറിയത്തില്‍ (19 ച. ണശഹഹശമാ ടൃലല, ആലൃഴലിളശലഹറ, ച.ഖ. 07621, യലവശിറ ട. ഖീവിഭ ഞ.ഇ. ഇവൌൃരവ) നടക്കും.

വൈകുന്നേരം 5.30നു നടക്കുന്ന പൊതുസമ്മേളനത്തില്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രഫ. പി.ജെ. കുര്യന്‍ മുഖ്യാതിഥിയായിരിക്കും. തോമസ് ജേക്കബ്, സുപ്രസിദ്ധ സിനിമ താരം അംബിക സുകുമാരന്‍, കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ ന്യൂയോര്‍ക്ക്, കൂടാതെ അമേരിക്കയിലെ മുഖ്യധാരയിലെ രാഷ്ട്രീയ നേതാക്കളും മലയാളി സമൂഹത്തിലെ രാഷ്ട്രീയ, സാമൂഹ്യ, മതനേതാക്കളും സംബന്ധിക്കും.

വിഭവസമൃദ്ധമായ ഓണസദ്യ, ചെണ്ടമേളം, മാവേലിയുടെ എഴുന്നള്ളത്ത്, തിരുവാതിര, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, കുട്ടികളുടെ പുഞ്ചിരി മത്സരം, ഗാനമേള, അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരായ മലയാളികളെ ആദരിക്കല്‍ എന്നിവയാണു മുഖ്യ പരിപാടികള്‍. ഒരു വര്‍ഷം നീണ്ട സില്‍വര്‍ ജൂബിലി ആഘോഷ പരിപാടികളുടെ സമാപനവും അതോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന രജതസ്മരണികയുടെ പ്രകാശനവും നടക്കും.

വിവരങ്ങള്‍ക്ക്: ടി.എസ്. ചാക്കോ (രക്ഷാധികാരി) 201 262 5979, ജോയി ചാക്കപ്പന്‍ (പ്രസിഡന്റ്) 201 343 6072, ദാസ് കണ്ണംകുഴിയില്‍ (സെക്രട്ടറി) 201 281 5050, അഡ്വ. റോയ് പി. ജേക്കബ് (വൈസ് പ്രസിഡന്റ്) 201 483 8896, വര്‍ഗീസ് ജേക്കബ് (ട്രഷറര്‍) 201 262 5979, ടി.എം. സാമുവല്‍ (ബോര്‍ഡ് ഓഫ് ട്രസ്റി ചെയര്‍മാന്‍) 201 836 6537, ആന്റണി കുര്യന്‍ (ജോ. സെക്രട്ടറി) 201 261 4563, ദേവസി പാലാട്ടി 201 836 4910, എല്‍ദോ പോള്‍ 201 370 5019, ഡോ. ജോജി ചെറിയാന്‍ 201 483 7595, ഉണ്ണകൃഷ്ണന്‍ നായര്‍ 201 863 5325, ഏബ്രഹാം പോത്തന്‍ 201 220 3863, തോമസ് മാത്യു 201 385 0563, ഫ്രാന്‍സിസ് കാരക്കാട്ട് 973 931 8503, ജേക്കബ് തോമസ് 201 723 7664, സജി മത്യു 201 925 5763, ഏബ്രഹാം മാത്യു 201 862 1461,

പി. എം. കോശി 201 439 0447, സൂസന്‍ തോമസ് 201 387 1193, അലന്‍ വര്‍ഗീസ് 201 895 0927, ജോയിക്കുട്ടി ദാനിയേല്‍ 201 338 2365, വര്‍ഗീസ് ജോര്‍ജ് 201 755 8139

റിപ്പോര്‍ട്ട്: വര്‍ഗീസ് പ്ളാമൂട്ടില്‍