ലിമിറിക്കില്‍ 'അഭിഷേകാഗ്നി 2015' ഓഗസ്റ് 28, 29, 30 തീയതികളില്‍
Thursday, August 13, 2015 6:18 AM IST
ലിമറിക്ക്: സീറോ മലബാര്‍ സഭ ലിമറിക്ക് അയര്‍ലന്‍ഡിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ധ്യാനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തില്‍ അട്ടപ്പാടി സെഹിയോന്‍ ടീം നയിക്കുന്ന അഭിഷേകാഗ്നി ധ്യാനം ലിമറിക്കിലെ പാട്രിക്സ് വെല്ലിലുള്ള റേസ്കോഴ്സ് ഓഡിറ്റോറിയത്തില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ്.

ഈ വര്‍ഷവും കുട്ടികള്‍ക്കായി പ്രത്യേക ധ്യാനവും മുതിര്‍ന്നവര്‍ക്കായുള്ള കൌണ്‍സലിംഗും യുകെയിലെ സെഹിയോന്‍ ടീമിന്റെ നേതൃത്വത്തില്‍ ഉണ്ടായിരിക്കും. എല്ലാ ദിവസങ്ങളിലും കുമ്പസാരത്തിനുള്ള സൌകര്യമൊരുക്കിയിട്ടുണ്ട്.

സീറോ മലബാര്‍ സഭയുടെ നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ മോണ്‍. ആന്റണി പെരുമായന്‍ ഓഗസ്റ് 28നു (വെള്ളി) വിശുദ്ധ കുര്‍ബാനമധ്യേ ധ്യാനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. 29നു (ശനി) ലിമറിക്ക് രൂപത ബിഷപ് ഡോ. ബ്രണ്ടന്‍ ലീഹി സന്ദേശവും ആശീര്‍വാദവും നല്‍കും.

ധ്യാനത്തിന്റെ വിജയത്തിനായി പ്രത്യേക കമ്മിറ്റികള്‍ കണ്‍വീനര്‍മാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു. ലിറ്റര്‍ജി: ജോജോ ദേവസി, ഫുഡ് ആന്‍ഡ് അക്കമഡേഷന്‍: റോബിന്‍ ജോസഫ്, കുട്ടികളുടെ ധ്യാനം: മോനച്ചന്‍ നാരകത്തറ, ഹൌസ്കീപിംഗ് : മേരി യാക്കോബ്, ഫിനാന്‍സ്: പോമി മാത്യു, പിആര്‍ഒ: ജോമാന്‍ ജോസഫ്. ഫസ്റ് എയ്ഡ്: മിനി ബിജു, സെക്യൂരിറ്റി ഇന്‍ ചാര്‍ജ്: അനില്‍ ആന്റണി.

ധ്യാനത്തിലേക്ക് ഏവരുടെയും പ്രാര്‍ഥനയും സഹകരണവും സീറോ മലബാര്‍ സഭ ലിമറിക്ക് അഭ്യര്‍ഥിച്ചു. തദവസരത്തില്‍ വചനപ്രഘോഷണത്തിലും രോഗശാന്തി ശുശ്രൂഷയിലും പങ്കുകൊണ്ട് ആത്മാഭിഷേകവും ജീവിത നവീകരണവും നേടുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഫാ. ഫ്രാന്‍സിസ് നീലന്‍കാവില്‍ (പ്രീസ്റ് ഇന്‍ ചാര്‍ജ്, സീറോ മലബാര്‍ സഭ ലിമറിക്ക്) അറിയിച്ചു.

വിവരങ്ങള്‍ക്ക്: ജോമോന്‍ ജോസഫ് (ജനറല്‍ കണ്‍വീനര്‍ /കൈക്കാരന്‍) 087 91 91 532, 089 44 61 284, ജോജോ ദേവസി (കൈക്കാരന്‍) 087 76 20 925

ഢലിൌല: ഘശാലൃശരസ ഞമരലരീൌൃലെ, ഏൃലലിാീൌി ജമൃസ, ജമൃേശരസംലഹഹ, ഇീ. ഘശാലൃശരസ, വു://ംംം.ഹശാലൃശരസൃമരല.ശല/ ഏജട:ച 52.59045 ണ 008.69632