ഒഐസിസി റിയാദ് ക്വിറ്റ് ഇന്ത്യാ ദിനമാചരിച്ചു
Thursday, August 13, 2015 6:17 AM IST
റിയാദ്: സ്വാതന്ത്യ്ര സമരചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലൊന്നായ ക്വിറ്റ് ഇന്ത്യാദിനം റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി ആചരിച്ചു. ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റിക്കൊടുത്ത ഇന്ത്യന്‍ കമ്യൂണിസ്റ് പ്രസ്ഥാനങ്ങളും സമരത്തെ എതിര്‍ത്ത ഹിന്ദുത്വവാദികള്‍ക്കും ഇന്ത്യന്‍ ജനത ഒരിക്കലും മാപ്പു നല്‍കില്ലെന്നു ചടങ്ങില്‍ സംസംരിച്ചവര്‍ അഭിപ്രായപ്പെട്ടു.

സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിനായി ജീവന്‍ ത്യജിച്ച് സമരം ചെയ്തവരെ ഒറ്റിക്കൊടുത്തതാണ് ഇന്ത്യന്‍ കമ്യൂണിസ്റ് പാര്‍ട്ടികളുടെ ചരിത്രമെന്ന് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് പ്രസിഡന്റ് കുഞ്ഞി കുമ്പള പറഞ്ഞു.

ബത്ഹയിലെ ഹാഫ്മൂണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജന. സെക്രട്ടറി പ്രമോദ് പൂപ്പാല ആമുഖ പ്രഭാഷണം നടത്തി. സലിം കളക്കര അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഷാജി സോണ, അഡ്വ. എല്‍.കെ. അജിത്, നൌഫല്‍ പാലക്കാടന്‍ എന്നിവര്‍ സംസാരിച്ചു.

മുഹമ്മദലി മണ്ണാര്‍ക്കാട്, നാദര്‍ഷ എറണാകുളം, ജിഫിന്‍ അരീക്കോട്, ജമാല്‍ ചോറ്റി, യഹ്യ കൊടുങ്ങല്ലൂര്‍, നവാസ് വെള്ളിമാടുകുന്ന്, ഷംസുദ്ദീന്‍ ഏഴംകുളം, ജലീല്‍ ആലപ്പുഴ, ഷൌക്കത്ത് പന്നിക്കോട്, നാസര്‍ വലപ്പാട്, സുകുമാരന്‍ പാലക്കാട്, സക്കീര്‍ ധാനത്ത്, ഷഫീഖ് പുരക്കുന്നില്‍, അന്‍സായ് ഷൌക്കത്ത്, ജയന്‍ കൊടുങ്ങല്ലൂര്‍, അന്‍വര്‍ ചെമ്പരക്കി, വര്‍ഗീസ് ജോര്‍ജ്, ജോണ്‍സണ്‍, സൈദ്, ജംഷാദ്, ജബാര്‍ പുലിപ്പാറ, അമീര്‍ഷ പട്ടണത്ത് എന്നിവര്‍ നേത്യത്വം നല്‍കി. ബെന്നി വാടാനപ്പള്ളി സ്വാഗതവും ഒമര്‍ ഷെരീഫ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍