ബ്രിസ്റോള്‍ ബൈബിള്‍ കലോത്സവം ഒക്ടോബര്‍ 24ന്
Thursday, August 13, 2015 6:15 AM IST
ക്ളിഫ്ടന്‍ രൂപത സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് (ഇഉടങഇ) ബൈബിള്‍ കലോത്സവം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 24നു (ശനി) ബ്രിസ്റോളിലെ ഗ്രീന്‍വേ സെന്ററിലാണു കലോത്സവം അരങ്ങേറുക.

രാവിലെ ഒമ്പതിനു രജിസ്ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്നു ആഘോഷമായ ബൈബിള്‍ പ്രതിഷ്ഠയ്ക്കുശേഷം 10ന് ഏഴു വേദികളിലായി വിവിധ പ്രായക്കാര്‍ക്കുവേണ്ടി മത്സരങ്ങള്‍ ആരംഭിക്കും. ഈവര്‍ഷം മുതിര്‍ന്നവര്‍ക്കായുള്ള ഇംഗ്ളീഷ് ഉപന്യാസ രചന കൂടി ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ 21 മത്സര ഇനങ്ങളാണു ബൈബിള്‍ കലോത്സവത്തിനുള്ളത്.

കലോത്സവത്തില്‍ പങ്കെടുക്കുവാന്‍ യുകെയിലെ എല്ലാ സീറോ മലബാര്‍ സമൂഹങ്ങളിലെയും വിശ്വാസികളെ ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നതായി ഇഉടങഇഇ ഡയറക്ടര്‍ ഫാ. പോള്‍ വെട്ടിക്കാട്ടും ചെയര്‍മാന്‍ ഫാ. സിറില്‍ ഇടമനയും കോ-ഓര്‍ഡിനേറ്റര്‍ റോയ് സെബാസ്റ്യനും അറിയിച്ചു.

വിവരങ്ങള്‍ക്ക്: ംംം.്യൃീാമഹമയമൃരവൌൃരവയൃശീഹ.രീാ റോയ് സെബാസ്റ്യന്‍ (കലോത്സവം കോ-ഓര്‍ഡിനേറ്റര്‍) 07862701046, സിജി വാധ്യാനത്ത് (ഇഉടങഇഇ ട്രസ്റി) 07734303945, ജയ്സണ്‍ ബോസ് (ഇഉടങഇഇ സെക്രട്ടറി) 07725342955, ജോണ്‍സണ്‍ മാത്യു (ടഠടങഇഇ ട്രസ്റി) 07737960517.

റിപ്പോര്‍ട്ട്: സിജി സെബാസ്റ്യന്‍