ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാള്‍
Thursday, August 13, 2015 5:18 AM IST
ഡാളസ്: ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ പെരുന്നാള്‍ ഓഗസ്റ് 14, 15, 16 തീയതികളില്‍ നടക്കും. ഭദ്രാസന മെത്രാപ്പോലീത്ത അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്ത തിരുനാള്‍ ആഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതാണ്.

14-നു (വെള്ളിയാഴ്ച) വിശുദ്ധ കുര്‍ബാനയ്ക്കുശേഷം സെന്റ് വ്ളാഡിമിര്‍ ഓര്‍ത്തഡോക്സ് സെമിനാരിയില്‍നിന്നു ബിരുദം കരസ്ഥമാക്കിയ ലിജന്‍ ഹന്നാ രാജു കണ്‍വന്‍ഷന്‍ പ്രസംഗം നടത്തുന്നതാണ്.

15-നു വൈകുന്നേരം റാസാ, പ്രസംഗം എന്നിവയും, 16നു വിശുദ്ധ കുര്‍ബാന അഭിവന്ദ്യ അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്ത അര്‍പ്പിക്കുന്നതാണ്. വികാരി ഫാ. രാജു ദാനിയേലിന്റെ നേതൃത്വത്തില്‍ പെരുന്നാള്‍ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം