എസ്എംസിസി ഹൂസ്റണു പുതിയ സാരഥികള്‍
Thursday, August 13, 2015 5:17 AM IST
ഹൂസ്റണ്‍: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്എംസിസി) ഹൂസ്റണ്‍ ചാപ്റ്ററിന്റെ തെരഞ്ഞെടുപ്പും വാര്‍ഷിക യോഗവും സെന്റ് ജോസഫ് സീറോ മലബാര്‍ ഫോറാന പളളിയുടെ പാരിഷ് ഹാളില്‍ ചേര്‍ന്നു. 2015-2017 വര്‍ഷത്തേക്കുള്ള തെരഞ്ഞെടുപ്പാണു നടന്നത്. മുന്‍ പ്രസിഡന്റ് ടോം കുന്തറ ഇക്കഴിഞ്ഞ വര്‍ഷം തന്നോടു സഹകരിച്ച സഹപ്രവര്‍ത്തകര്‍ക്കും മറ്റു അംഗങ്ങള്‍ക്കും നന്ദി പറഞ്ഞു.

സജി സൈമണ്‍ ഇടപ്പള്ളിക്കുന്നേല്‍ ഹൂസ്റണ്‍ ചാപ്റ്ററിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. തന്നെ പ്രസിഡന്റായി തിരഞ്ഞെടുത്ത അംഗങ്ങള്‍ക്ക് സജി സൈമണ്‍ നന്ദി പറഞ്ഞു. ഷിക്കാഗോ രൂപത കുടുംബ വര്‍ഷമായി പ്രഖ്യാപിച്ച ഈ വര്‍ഷം കുടുംബങ്ങളെ കേന്ദ്രീകരിച്ചുള്ള അജപാലന പ്രവര്‍ത്തനങ്ങള്‍ക്ക് എസ്എംസിസി ഹൂസ്റണ്‍ ചാപ്റ്റര്‍ കൂടുതല്‍ സഹകരിക്കുമെന്നും പ്രഖ്യാപിച്ചു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍