സംയുക്ത സ്വാതന്ത്യ്രദിനാഘോഷം
Wednesday, August 12, 2015 6:43 AM IST
ന്യൂഡല്‍ഹി: ആര്‍കെ പുരം സെന്റ് തോമസ് ലാറ്റിന്‍ ഇടവകയും സെന്റ് പീറ്റേഴ്സ് സീറോ മലബാര്‍ ഇടവകയും സംയുക്തമായി ഇന്ത്യയുടെ സ്വാതന്ത്യ്രദിനാഘോഷം സംഘടിപ്പിക്കുന്നു. ഓഗസ്റ് 15നു (ശനി) രാവിലെ 9.15നു സെക്ടര്‍ രണ്ടിലുള്ള സെന്റ് തോമസ് പ്ളേ സ്കൂള്‍ ഗ്രൌണ്ടിലാണ് ആഘോഷ പരിപാടികള്‍.

പ്രമീള ടോക്കാസ് എംഎല്‍എ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ വിവിധ ഭാഷകളില്‍ ദേശഭക്തിഗാനാലാപനം, സന്ദേശം, മധുരം വിതരണം എന്നിവ നടക്കും. രണ്ടിടവകകളിലേയും നൂറുകണക്കിനാളുകള്‍ ചടങ്ങില്‍ പങ്കെടുക്കു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്