സീമയുടെ സ്വാതന്ത്യ്രദിനാഘോഷവും സ്പോര്‍ട്സ് മത്സരവും ഓഗസ്റ് 16ന്
Wednesday, August 12, 2015 6:17 AM IST
ലണ്ടന്‍: സീമയുടെ സ്വാതന്ത്യ്രദിനാഘോഷവും സ്പോര്‍ട്സ് മത്സരവും വിവിധ കായിക പരിപാടികളോടെ ഓഗസ്റ് 16ന്(ഞായര്‍) ആഘോഷിക്കുന്നു. സെന്‍ റിച്ചാര്‍ഡ്സ് കാത്തലിക് സ്കൂള്‍ ബെക്സില്‍ രാവിലെ പത്തു മുതലാണു പരിപാടി. സ്പോര്‍ട്സ് മത്സരങ്ങള്‍ രാവിലെയും ക്രിക്കറ്റ് മത്സരം ഉച്ചയ്ക്കുമാണ് നടത്തുക. എല്ലാ പ്രായത്തിലുള്ളവര്‍ക്കും മത്സരങ്ങള്‍ ഒരുക്കിയിട്ടുണ്െടന്നു സംഘാടകര്‍ അറിയിച്ചു. വിജയികള്‍ക്ക് ഓണാഘോഷ ദിവസം സമ്മാനങ്ങള്‍ വിതരണം ചെയ്യും.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍