ഷിക്കാഗോ എക്യുമെനിക്കല്‍ കൌണ്‍സില്‍ കലാമേള ഹാര്‍മണി ഫെസ്റിവലിന്റെ രജിസ്ട്രേഷന്‍ കിക്ക് ഓഫ് നടത്തി
Wednesday, August 12, 2015 6:13 AM IST
ഷിക്കാഗോ: എക്യുമെനിക്കല്‍ കൌണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ എക്യുമെനിക്കല്‍ സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന കലാമേള ഹാര്‍മണി ഫെസ്റിവലിന്റെ രജിസ്ട്രേഷന്‍ കിക്ക് ഓഫ് നടത്തി.

ഓഗസ്റ് 11നു സെന്റ് ജോര്‍ജ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടന്ന എക്യുമെനിക്കല്‍ കൌണ്‍സില്‍ മീറ്റിംഗില്‍ പ്രസിഡന്റ് ഫാ. ദാനിയേല്‍ ജോര്‍ജ്, ഹാര്‍മണി ഫെസ്റിവല്‍ കണ്‍വീനര്‍ മറിയാമ്മ പിള്ള എന്നിവര്‍ ചേര്‍ന്ന് കിക്ക് ഓഫ് നിര്‍വഹിച്ചു. എക്യുമിനിക്കല്‍ കൌണ്‍സില്‍ വൈദികരും അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

സെപ്റ്റംബര്‍ 12നു (ശനി) സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ രാവിലെ ഒമ്പതു മുതല്‍ മത്സരങ്ങള്‍ നടക്കും. ഹാര്‍മണി ഫെസ്റിവലില്‍കൂടി വിവിധ സഭകളിലെ സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികളുടെ കലാ താലന്തുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദി ലഭിക്കും. വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പിനങ്ങളിലും വിവിധ ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. കിഡ്സ്, സബ്ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ എന്നിങ്ങനെ വിവിധ പ്രായക്കാര്‍ക്കായി മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.

പാട്ട്, ഡാന്‍സ്, പെന്‍സില്‍ ഡ്രോയിംഗ്, പ്രസംഗം, വാട്ടര്‍ കളറിംഗ്, ബൈബിള്‍ മെമ്മറി വേഴ്സ്, ബൈബിള്‍ ക്വിസ്, ഉപകരണ സംഗീതം, ഫാന്‍സിഡ്രസ് എന്നീ ഇനങ്ങളില്‍ വ്യക്തിഗത മത്സരവും പാട്ട്, ഡാന്‍സ് എന്നീ ഇനങ്ങളില്‍ ഗ്രൂപ്പു മത്സരവും നടക്കും. അഞ്ചു വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ക്കായി പാട്ട്, കളറിംഗ്, പുഞ്ചിരി എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നടത്തുന്നു. മത്സരങ്ങളില്‍ പങ്കെടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എക്യുമെനിക്കല്‍ ഇടവകകളില്‍നിന്നും മത്സരത്തിനുള്ള അപേക്ഷ ഫോറം, നിബന്ധനകള്‍, മത്സരങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ലഭിക്കും.

മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി റവ. ഷൈന്‍ മാത്യു (ചെയര്‍മാന്‍), മറിയാമ്മ പിള്ള (കണ്‍വീനര്‍), റവ. ബിനോയ് ജേക്കബ്, രഞ്ജന്‍ ഏബ്രഹാം, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജോര്‍ജ് പി. മാത്യു, അച്ചന്‍കുഞ്ഞ് മാത്യു, ബെന്നി പരിമണം, ജോജോ മാത്യു, ആന്റോ കവലക്കല്‍, സിനില്‍ ഫിലിപ്പ്, ഡാന്‍സി മാത്യു, ആഗ്നസ് തെങ്ങുംമൂട്ടില്‍ എന്നിവരടങ്ങുന്ന കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

ഷിക്കാഗോയിലെ 16 ഇടവകകളുടെ ആത്മീയ ഐക്യവേദിയായ എക്യുമെനിക്കല്‍ കൌണ്‍സിലിനു മാര്‍ ജേക്കബ് അങ്ങാടിയത്ത് (രക്ഷാധികാരി), മാര്‍ ജോയ് ആലപ്പാട്ട് (രക്ഷാധികാരി), ഫാ. ഡാനിയേല്‍ ജോര്‍ജ് (പ്രസിഡന്റ്), റവ. സോനു വര്‍ഗീസ് (വൈസ് പ്രസിഡന്റ്), ജോര്‍ജ് പണിക്കര്‍ (സെക്രട്ടറി), മാത്യു മാപ്ളേറ്റ് (ജോ. സെക്രട്ടറി), ജോര്‍ജ് പി. മാത്യു (ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കുന്നു.

വിവരങ്ങള്‍ക്ക്: ഷൈന്‍ മാത്യു 847 212 5787, മറിയാമ്മ പിള്ള 847 987 5184. ംംം.ലരൌാലിശരമഹരവൌൃരവലരെവശരമഴീ.ീൃഴ