ഡാളസില്‍ സ്വാമി ഉദിത് ചൈതന്യജിയുടെ ആത്മീയ പ്രഭാഷണപരമ്പര
Wednesday, August 12, 2015 6:13 AM IST
ഡാളസ്: വടക്കേ അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ സഞ്ചരിച്ച് ആത്മീയ പ്രഭാഷണം നടത്തിക്കൊണ്ടിരിക്കുന്ന സ്വാമി ഉദിത് ചൈതന്യജി ഡാളസില്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന പ്രഭാഷണ പരമ്പര ഒക്ടോബര്‍ 11 നു (ചൊവ്വ) തുടങ്ങി.

രണ്ടാം ദിവസമായ 12നു (ബുധന്‍) 'ജീവിതവിജയ രഹസ്യം ഗീതയിലൂടെ' എന്ന വിഷയത്തെപ്പറ്റി അതിഗഹനമായ ഗീതയിലെ മനഃശാസ്ത്രപരമായ തത്ത്വങ്ങള്‍ ലളിതമായ ഭാഷയില്‍ ശ്രോതാക്കളുടെ ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന രീതിയില്‍ അവതരിപ്പിക്കുന്നു. ആത്മീയ പ്രഭാഷണത്തില്‍ അതുല്യ പ്രതിഭയായ സ്വാമിജി ഭാരതീയ സംസ്കൃതിയുടെ അമൂല്യ തത്വങ്ങള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മനസിലാക്കുന്ന രീതിയില്‍ പറഞ്ഞു മനസിലാക്കുന്നു.

പ്രാര്‍ഥന മന്ത്രങ്ങളോടുകൂടി തുടങ്ങുന്ന പ്രഭാഷണം, രണ്ടു മണിക്കൂറോളം നീണ്ടുനില്‍ക്കുന്നു. മെഡിറ്റേഷനോടുകൂടി അവസാനിക്കുന്ന പ്രഭാഷണ വേദി 6709 ഋമഴഹല ജീശി, ജഘഅ ചീ. ഠത ലാണ്

താത്പര്യമുള്ളവര്‍ വൈകുന്നേരം ഏഴു മുതല്‍ തുടങ്ങുന്ന ചടങ്ങുകളില്‍ പങ്കെടുക്കാവുന്നതാണ്.

വിവരങ്ങള്‍ക്ക്: ദീപക് 972 793 215, രാധ നായര്‍ 972 998 3366.

റിപ്പോര്‍ട്ട്: ഷാജി രാമപുരം