ഇന്ത്യാ ഡേ പരേഡ് ഓഗസ്റ് 15നു റോക്ക്ലാന്‍ഡിലെ ന്യൂസിറ്റിയില്‍
Wednesday, August 12, 2015 5:03 AM IST
ന്യൂയോര്‍ക്ക്: ഭാരതത്തിന്റെ അറുപത്തിയെട്ടാമത് സ്വാതന്ത്യ്രദിനം ആഘോഷിക്കുവാന്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് റോക്ക്ലാന്‍ഡുമായി സഹകരിച്ച് ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്‍ ഇന്ത്യാ ഡേ പരേഡില്‍ പങ്കെടുക്കുന്നു. 2015 ഓഗസ്റ് 15-നു (ശനിയാഴ്ച) രാവിലെ 10.30-നു ന്യൂസിറ്റി ലൈബ്രറി പാര്‍ക്കിംഗ് ലോട്ടില്‍ ഒത്തുചേര്‍ന്നു പതിനൊന്നിനു പരേഡ് ആരംഭിക്കും.

ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ ബാനറിനു കീഴില്‍ അണിനിരന്ന് പരേഡില്‍ പങ്കെടുക്കാന്‍ കക്ഷി രാഷ്ട്രീയ ഭേദമെന്യേ റോക്ക്ലാന്‍ഡ് നിവാസികളായ എല്ലാ ഭാരതീയരെയും ആഹ്വാനം ചെയ്യുന്നുവെന്നു ഷാജിമോന്‍ വെട്ടം അറിയിച്ചു.

ചെണ്ടമേളവും ഫ്ളോട്ടുകളും ഒത്തുചേരുമ്പോള്‍ പരേഡ് വളരെ ആകര്‍ഷകമായിരിക്കുമെന്നു ട്രസ്റീ ബോര്‍ഡ് ചെയര്‍മാന്‍ വര്‍ഗീസ് ഉലഹന്നാന്‍ പറഞ്ഞു. പരേഡില്‍ പങ്കെടുക്കുന്നവര്‍ ഭാരതീയ വേഷത്തില്‍ കൃത്യസമയത്തുതന്നെ സന്നിഹിതരാവണമെന്നു സെക്രട്ടറി അലക്സ് ഏബ്രഹാം പറഞ്ഞു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍