നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവില്‍ ആശങ്ക: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
Tuesday, August 11, 2015 8:20 AM IST
ജിദ്ദ: കേരളത്തില്‍ അവശ്യസാധനങ്ങളുടെ വിലവര്‍ധനവില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ മലപ്പുറം ജില്ലാ പ്രവര്‍ത്തക സമിതി ആശങ്ക രേഖപ്പെടുത്തി.

കേരളത്തിന്റെ ദേശീയ ആഘോഷം പടിവാതില്‍ക്കലെത്തി നില്‍ക്കെ നിത്യോപയോഗ സാധനങ്ങള്‍ക്കുള്ള വില കുത്തനെ വര്‍ധിച്ചത് സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരുവിധ നടപടിയും ഉണ്ടാവുന്നില്ല. വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ മൌനം രാഷ്ട്രീയ കേരളത്തിന് അഭികാമ്യമല്ലെന്നും സാധാരണക്കാരന്റെ കഷ്ടതകള്‍ക്ക് എത്രയുംപെട്ടെന്ന് അറുതിവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

ഫോറം ജിദ്ദ കേരള ഘടകം പ്രസിഡന്റ് ഇഖ്ബാല്‍ ചെമ്പന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.വി. അഷ്റഫ് അധ്യക്ഷത വഹിച്ചു. മുജീബ് അഞ്ചച്ചവിടി, ഹസന്‍ മങ്കട, മുസ്തഫ താവനൂര്‍, കോയിസന്‍ ബീരാന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍