ടിഎസ് ഇലവന്‍ സോക്കര്‍ ലീഗ് ഫൈനല്‍ ഓഗസ്റ് 15ന്
Tuesday, August 11, 2015 4:51 AM IST
മെല്‍ബണ്‍: ടിഎസ് ഇലവന്‍ സ്പോര്‍ട്സ് ക്ളബിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ടിഎസ് ഇലവന്‍ സോക്കര്‍ ലീഗ് ഫൈനല്‍ ഓഗസ്റ് 15നു (ശനി) മുറാബിന്‍ ഗശിഴീി ഒലമവേ സോക്കര്‍ ഗ്രൌണ്ടില്‍ നടക്കും.

ടിഎസ് ഇലവന്‍, മോഹന്‍ലാല്‍ മൊസ്റാഷ് എന്നീ ടീമുകള്‍ ആണ് ഫൈനലില്‍ മാറ്റുരക്കുന്നത്. മലയാളി മത്സരങ്ങളില്‍ ആദ്യമായി ഫ്ളഡ് ലൈറ്റ് വെളിച്ചത്തില്‍ രാത്രി നടക്കുന്ന ഫൈനല്‍ മത്സരം എന്ന പ്രത്യേകതയും ഉണ്ട്.

മെല്‍ബണിലെ സോക്കര്‍ ക്ളബുകള്‍ മോഹന്‍ലാല്‍സ് മൊസ്റാഷ്, ടീം ഹണ്ടിംഗ്ഡെയില്‍, നോര്‍ത്തേണ്‍ വാരിയേഴ്സ്, ഓസാഗ് റെഡ് ബാക്കസ്, ടിഎസ് ഇലവന്‍, കേരള സ്പോര്‍ട്സ് ക്ളബ് എന്നീ ആറു ടീമുകള്‍ ആണ് മത്സരിച്ചത്. 1001 ഡോളറാണ് ഒന്നാം സമ്മാനം, 501 ഡോളര്‍ രണ്ടാം സമ്മാനം, ബെസ്റ് പ്ളയെര്‍ അവാര്‍ഡ് നൂറു ഡോളറുമാണ്.

മെല്‍ബണിലെ ക്രിക്കറ്റ്, ഫുട്ബോള്‍ സ്പോര്‍ട്സ് ക്ളബ് ആയ ടിഎസ് ഇലവന്‍, മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ സഹകരണത്തോടെ ആണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

വൈകുന്നേരം അഞ്ചിനു നടക്കുന്ന ഫൈനലിലേക്ക് മെല്‍ബണിലെ എല്ലാ മലായാളി ഫുട്ബോള്‍ പ്രേമികളെയും മുറാബിന്‍ ഗശിഴീി ഒലമവേ സോക്കര്‍ ഗ്രൌണ്ടിലേക്ക് സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: അനൂപ് മുരളി 0422 036 793, അലക്സ് തോമസ് 0431 331 682. ഫേസ്ബുക്ക് പേജ് ംംം.ളമരലയീീസ.രീാ/11ീരരലൃഹലമഴൌല.രീാ.മൌ, ംംം.ാമ്മൌൃമഹശമ.രീാ.മൌ