സയിദ് ശിഹാബ് ഗ്ളോബല്‍ മീറ്റ് ഓഗസ്റ് 28ന്
Monday, August 10, 2015 8:17 AM IST
ദുബായി: ദുബായി മലപ്പുറം ജില്ലാ കെഎംസിസി ഓഗസ്റ് 28നു ദുബായിയിലെ അല്‍ മമ്സാര്‍ കള്‍ച്ചറല്‍ ആന്‍ഡ് സയിന്റിഫിക് അസോസിയേഷന്‍ ഹാളില്‍ 'സയിദ് ശിഹാബ്' ഗ്ളോബല്‍ മീറ്റ് സംഘടിപ്പിക്കുന്നു.

അപാരമായ പാണ്ഡിത്യം കൊണ്ടും അചഞ്ചലമായ നേതൃപാടവംകൊണ്ടും ജാതി മത ഭേദമന്യെ ഒരു സമൂഹത്തിനു വഴികാട്ടുകയും മതസൌഹാര്‍ദ്ദത്തിന്റെ പ്രതീകമായി നിലകൊള്ളുകയും ചെയ്ത പാണക്കാട് സയിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തിന് ആറു വര്‍ഷം തികയുമ്പോള്‍, മതേതര സമൂഹത്തിനു തങ്ങള്‍ നല്‍കിയ സംഭാവനയും ദര്‍ശനവും സമകാലിക വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും.

വൈകുന്നേരം ഏഴിന് ആരംഭിക്കുന്ന പരിപാടിയില്‍ സ്വദേശത്തും വിദേശത്തുമുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുമെന്നു ജില്ലാ കമ്മിറ്റി അറിയിച്ചു.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍