ഐസിഎഫ് സാക്ഷരത ക്ളാസ് വിജയികള്‍
Monday, August 10, 2015 5:44 AM IST
ദുബായി: ഐസിഎഫ് റാഷിദിയ യൂണിറ്റ് നോളജ് സെല്‍ സ്ത്രീകള്‍ക്കായി ഇസ്ലാമിക കര്‍മ ശാസ്ത്ര വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി നടത്തിയ സാക്ഷരത ക്ളാസ് പരീക്ഷയില്‍ ബരീറ യഹ്യ, ആസിയ ബഷീര്‍, ഷറീന ഫൈസല്‍ എന്നിവര്‍ വിജയികളായി.

മേയ്, ജൂണ്‍ മാസങ്ങളിലായി എട്ടു ക്ളാസുകളാണ് ഐസിഎഫ് സംഘടിപ്പിച്ചത്. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ പ്രസിഡന്റ് ടി.പി. അലി മദനി വിതരണം ചെയ്തു. ബഷീര്‍ മുസ്ലിയാര്‍, സിയാദ് കൊടുങ്ങല്ലൂര്‍, ഷാഹിദ് മുസ്ലിയാര്‍, കെ.എ. യഹ്യ ആലപ്പുഴ എന്നിവര്‍ സംബന്ധിച്ചു.