ബര്‍മിംഗ്ഹാം അതിരൂപതയുടെ ആറാമത് സീറോ മലബാര്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 27ന്
Monday, August 10, 2015 5:41 AM IST
ലണ്ടന്‍: ബര്‍മിംഗ്ഹാം അതിരൂപതയിലെ സീറോ മലബാര്‍ കത്തോലിക്കരുടെ മഹാ കുടുംബസംഗമമായ ആറാമത് സീറോ മലബാര്‍ കണ്‍വന്‍ഷന് ഒരുക്കങ്ങള്‍ ആരംഭിച്ചു. ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 27നു (ഞായര്‍) ഓക്സ്ഫോര്‍ഡ് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആതിഥേയത്വത്തില്‍ ഓക്സ്ഫോര്‍ഡില്‍ നടക്കും.

ഫരീദാബാദ് രൂപതാധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ബര്‍മിംഗ്ഹാം അതിരൂപത വികാരി ജനറാള്‍ മോണ്‍. തിമോത്തി മെന്‍സെസ് മുഖ്യ സന്ദേശം നല്‍കും. വിവാഹ ജീവിതത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന ദമ്പതിമാരെ കണ്‍വന്‍ഷനില്‍ ആദരിക്കും. കണ്‍വന്‍ഷനോട് അനുബന്ധിച്ച് വിവിധ കലാപരിപാടികളും സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.

'നമുക്കും അവനോടൊപ്പം പോയി മരിക്കാം' എന്നു പറഞ്ഞ തോമാശ്ളീഹായുടെ നാമത്തില്‍ വിശ്വസാനുഭാവത്തിന്റെയും സൌഹൃദത്തിന്റെയും വിശാല വേദി പങ്കിടുവാന്‍ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ബര്‍മിംഗ്ഹാം അതിരൂപത സീറോ മലബാര്‍ ചാപ്ളെയിന്മാരായ ഫാ. ജയ്സന്‍ കരിപ്പായി, ഫാ. സെബാസ്റ്യന്‍ നാമറ്റത്തില്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ബിന്‍സു ജോണ്‍