ബോള്‍ട്ടണ്‍ തിരുനാളിനു ഭക്തിനിര്‍ഭരമായ തുടക്കം
Saturday, August 8, 2015 8:03 AM IST
ബോള്‍ട്ടണ്‍: ബോള്‍ട്ടണ്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗാരോപണ തിരുനാളിനു മോണ്‍. ജോണ്‍ ഡെയില്‍ കൊടിയേറ്റിയതോടെ മൂന്നു ദിവസത്തെ തിരുനാളിനു ഭക്തിനിര്‍ഭരമായ തുടക്കം കുറിച്ചു.

തുടര്‍ന്നു നടന്ന ദിവ്യബലിയില്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍ കാര്‍മികത്വം വഹിച്ചു. ദിവ്യബലിയെ തുടര്‍ന്നു കാര്‍ഷിക ലേലവും നടന്നു.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഒന്നു മുതല്‍ വൈകുന്നേരം നാലു വരെ റവ. ഡോ. ജോസഫ് പാലയ്ക്കല്‍ 'ആരാധന പാരമ്പര്യങ്ങള്‍' എന്ന വിഷയത്തെ ആസ്പദമാക്കി പ്രത്യേക സെമിനാര്‍ നയിക്കും. സീറോ മലബാര്‍ സഭയുടെയും മാര്‍ത്തോമ ക്രിസ്ത്യാനികളുടെയും ചരിത്രവും പാരമ്പര്യവും സെമിനാറില്‍ ചര്‍ച്ചാവിഷയമാകും.

ഫാ. റോബിന്‍സണ്‍ മെല്‍ക്കിസ് കുമ്പസാര ശുശ്രൂഷയ്ക്കു നേതൃത്വം നല്‍കും. തുടര്‍ന്ന് 6.30നു നടക്കുന്ന ദിവ്യബലിയില്‍ മോണ്‍. ജോണ്‍ ഡെയില്‍ മുഖ്യകാര്‍മികത്വം വഹിക്കും.

പ്രധാന തിരുനാള്‍ദിനമായ ഞായര്‍ രാവിലെ 10.45ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്കു തുടക്കമാകും. റവ. ഡോ. ജോസഫ് പാലയ്ക്കല്‍ തിരുനാള്‍ കുര്‍ബാനയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. മാത്യു ചൂരപൊയ്കയില്‍, ഫാ. തോമസ് തൈക്കൂട്ടത്തില്‍, മോണ്‍. ജോണ്‍ ഡെയില്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. തുടര്‍ന്നു പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപവും വഹിച്ച് ആഘോഷമായ പ്രദക്ഷിണം നടക്കും. തുടര്‍ന്നു സമാപന ആശിര്‍വാദം, സ്നേഹവിരുന്ന്, കലാപരിപാടികള്‍ എന്നിവ നടക്കും.

തിരുനാളില്‍ പങ്കെടുത്തു പരിശുദ്ധ അമ്മയുടെ അനുഗ്രഹം ധാരാളമായി പ്രാപിക്കാന്‍ ഏവരെയും തിരുനാള്‍ കമ്മിറ്റി സ്വാഗതം ചെയ്തു.

പള്ളിയുടെ വിലാസം: ഛൌൃ ഘമറ്യ ഛള ഘീൌൃറല ഇവൌൃരവ, 275 ജഹീററലൃ ഘമില, എമിീൃംവേ, ആീഹീി ആഘ4 ഛആഞ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍